പൊതുമാപ്പ്: 30 ലക്ഷം ദിർഹമിന്റെ സഹായ സംരംഭവുമായി ഐ.സി.ഒ
text_fieldsഅജ്മാൻ: പൊതുമാപ്പ് തേടുന്ന റെസിഡൻസ് വിസ നിയമലംഘകരെ സഹായിക്കുന്നതിനായി 30 ലക്ഷം ദിർഹമിന്റെ സംരംഭം പ്രഖ്യാപിച്ച് അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ (ഐ.സി.ഒ). ‘കറക്ഷൻ ഓഫ് ദി സ്റ്റാറ്റസ് ഓഫ് വയലേറ്റേഴ്സ്’ എന്നാണ് പദ്ധതിയുടെ പേര്.
നിയമലംഘകരുടെ പിഴബാധ്യതകൾ തീർത്ത് റെസിഡൻസ് വിസ ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാനുള്ള സാമ്പത്തിക സഹായം നൽകുകയാണ് ലക്ഷ്യം. രാജ്യത്ത് തുടർന്ന് വരുന്ന പൊതുമാപ്പ് കാമ്പയ്ൻ ഉൾപ്പെടെയുള്ള ദേശീയ കാമ്പയ്നുകളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭമെന്ന് ഐ.സി.ഒ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽഖാജ പറഞ്ഞു.
വ്യക്തികളെ റെസിഡൻസി വിസയുമായി ബന്ധപ്പെട്ട പിഴകളിൽനിന്ന് ഒഴിവാക്കുകയും അവർക്കും കുടുംബത്തിനും ജീവിതം സുഗമമാക്കുകയും ചെയ്യാനുള്ള അവസരം നൽകുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ നിബന്ധനകൾ പാലിക്കാൻ കഴിയുന്നവരുടെ 600 അപേക്ഷകൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.