തടവുകാരുടെ പെൺമക്കളുടെ പഠനം ഏറ്റെടുത്ത് ഉദാരമതി
text_fieldsദുബൈ: എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ അഞ്ചു പെൺകുട്ടികളുടെ പഠനം ഏറ്റെടുത്ത് അഭ്യുദയകാംക്ഷിയായ ഉദാരമതി. തുടർച്ചയായ രണ്ടാം വർഷമാണ് സമാന സഹായവുമായി ഇദ്ദേഹം ദുബൈ പൊലീസ് അധികൃതരെ സമീപിക്കുന്നത്. 1.8ലക്ഷം ദിർഹമാണ് ഈ ആവശ്യത്തിനായി സംഭാവന ചെയ്തിരിക്കുന്നത്.
കുട്ടികളുടെ പഠനവും അനുബന്ധ കാര്യങ്ങൾക്കുമാണ് ഇത് ചെലവഴിക്കുക. സംഭാവന നൽകിയ ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇമാറാത്തി സമൂഹം പ്രോത്സാഹിപ്പിക്കുന്ന മഹത്തായ മാനുഷിക മൂല്യങ്ങളെയാണ് ഈ കാരുണ്യ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ പൊലീസ് അധികൃതർ അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ വ്യക്തികളുടെയും ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെയും നല്ല പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാൻ പൊലീസ് പ്രതിജ്ഞാ ബദ്ധമാണെന്നു പ്രസ്താവനയിൽ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന അന്തേവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായം നൽകുന്നതിൽ ചാരിറ്റബിൾ സംഘടനകളുമായും വ്യക്തികളുമായും സഹകരിക്കുമെന്നും അധികൃതർ പറഞ്ഞു.
തടവുകാരുടെ കുടുംബങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിന് വിവിധ പദ്ധതികൾ പൊലീസ് നടപ്പിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.