അണിയറയിൽ ഒരുങ്ങുന്നു, വർണാഭമായ ഉദ്ഘാടന മഹാമഹം
text_fieldsദുബൈ: എക്സ്പോ 2020ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉദ്ഘാടന മഹാമഹത്തിന് ഒരുക്കം അണിയറയിൽ സജീവം. ഉദ്ഘാടനച്ചടങ്ങിെൻറ റിഹേഴ്സൽ ചിത്രങ്ങളും വിഡിയോയും എക്സ്പോ അധികൃതർ പുറത്തുവിട്ടു. വർണാഭമായ ചടങ്ങാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇൗ ചിത്രങ്ങൾ.
1000ഓളം കലാകാരന്മാരെ അണിനിരത്തിയാകും ഉദ്ഘാടനം. 90 മിനിറ്റ് നീളുന്ന ഗംഭീര പ്രകടനമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ലോകകപ്പ് പോലുള്ള മഹാമേളകളുടെ ഉദ്ഘാടന ചടങ്ങുകൾക്ക് സമാന ഒരുക്കമാണ് എക്സ്പോയിലും നടക്കുന്നത്. അറബ് ലോകത്തിെൻറ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടി ലോകത്തിെൻറ കണ്ണ് മുഴുവൻ ദുബൈയിലേക്കെത്തിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. എക്സ്പോ ടി.വി ഉൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളലെ ചാനലുകൾ വഴി തത്സമയ സംപ്രേക്ഷണം നടത്തും. നർത്തകരും അഭിനേതാക്കളും സംഗീതജ്ഞരുമെല്ലാം കാണികളിൽ ആവേശം വിതക്കും. അതിനൂതന സാങ്കേതിക വിദ്യകളാണ് ഇതിനുപയോഗിച്ചിരിക്കുന്നത്.
വാക്കുകളിൽ വിശദീകരിക്കാൻ കഴിയില്ലെന്നും വിസ്മയിപ്പിക്കുന്നതായിരിക്കും എക്സ്പോയുടെ ഉദ്ഘാടന ചടങ്ങുകളെന്ന് ഇവൻറ്സ് ആൻഡ് എൻറർടെയിൻമെൻറ് എക്സിക്യൂട്ടിവ് ക്രിയേറ്റിവ് ഡയറക്ടർ അംന അബുൽഹൗൾ പറഞ്ഞു. യു.എ.ഇയുടെ വൈവിധ്യമാർന്ന സ്വഭാവവും പ്രകൃതിദൃശ്യങ്ങളും പ്രതിഫലിക്കും. ഭാവിയിലേക്കുള്ള വഴികാട്ടിയായിരിക്കും ഉദ്ഘാടന ചടങ്ങെന്നും അവർ പറഞ്ഞു.
മാസങ്ങളും വർഷങ്ങളുമായുള്ള കഠിനാധ്വാനത്തിെൻറ ഫലമായിരിക്കും ഉദ്ഘാടന വേദിയിൽ പ്രതിഫലിക്കുകയെന്ന് പ്രോഗ്രാമിങ് വൈസ് പ്രസിഡൻറ് കേറ്റ് റാൻഡൽ പറഞ്ഞു. മാസങ്ങളായുള്ള പ്രവർത്തനം മൂലം ഉദ്ഘാടന സംഘം ഒരു കുടുംബം പോലെയായിരിക്കുന്നു. ലോകത്തെ ഒന്നിപ്പിക്കുക എന്ന എക്സ്പോയുടെ തീമിന് പിൻബലമേകുന്നതായിരിക്കും ഉദ്ഘാടന ചടങ്ങെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ കലാകാരൻമാരാണ് അണിനിരക്കുന്നത്. ഇമാറാത്തി യുവതി- യുവാക്കളും കുട്ടികളും പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് ഇമാറാത്തി കലാകാരൻമാർക്ക് ഇത്ര വലിയ അവസരം ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സംഗീതം, നൃത്തം, നാടകം തുടങ്ങിയവ സാങ്കേതിക വിദ്യയുടെയും വർണങ്ങൾ ചാലിച്ച വെളിച്ചത്തിെൻറയും അകമ്പടിയോടെ വേദിയിലെത്തും. അൽവാസൽ പ്ലാസയിലാണ് പരിപാടി. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടവും ഏറ്റവും വലിയ 360 ഡിഗ്രി െപ്രാജക്ഷൻ സ്ക്രീനുമായ അൽ വാസൽ ഡോമിൽ കട്ടിങ് എഡ്ജ് ടെക്നോളജിയുടെ സഹായത്തോടെ വർണങ്ങളും ചിത്രങ്ങളും മാറിമറിയും. ലോകം ഇതിന് മുൻപ് ദർശിച്ചിട്ടില്ലാത്ത ക്രിയാത്മക സൗന്ദര്യമാണ് എക്സ്പോ അധികൃതർ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ടിക്കറ്റെടുത്തവരിൽ നിന്ന് തെരഞ്ഞെടുത്തവർക്കും എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ആരൊക്കെയാണ് ആ ഭാഗ്യശാലികളെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.