ഗസൽ സംഗീതസദസ്സ് ഹൃദ്യമായി
text_fieldsഅബൂദബി: 'നൂറു പൂക്കളേ, നൂറു നൂറു പൂക്കളേ... അലോഷി പാടുന്നു' എന്ന ശീർഷകത്തിൽ ശക്തി തിയറ്റേഴ്‌സ് അബൂദബി സംഘടിപ്പിച്ച ഗസൽ സംഗീത സദസ്സ് ഹൃദ്യമായി.
ഇന്ത്യക്കു പുറത്ത് അലോഷിയെ ആദ്യമായി പരിചയപ്പെടുത്തുകയായിരുന്നു ശക്തി തിയറ്റേഴ്‌സ്. അലോഷിയുടെ ഗാനങ്ങൾക്ക് അനു പയ്യന്നൂർ (ഹാർമോണിയം), ഷിജിൻ തലശ്ശേരി (തബല), കിരൺ മനോഹർ (ഗിത്താർ), സക്കരിയ മുഹമ്മദ് (ക്ലാസ് ബോക്സ്) എന്നിവർ സംഗീതം പകർന്നു.
സംഗീതപരിപാടിയുടെ മുന്നോടിയായി ശക്തി പ്രസിഡന്‍റ് ടി.കെ. മനോജിന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ലോക കേരള സഭ അംഗം ബാബു വടകര, കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാർ, ശക്തി രക്ഷാധികാരി കമ്മിറ്റി അംഗം എൻ.വി. മോഹനൻ, ജനറൽ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, വൈസ് പ്രസിഡന്‍റ് ഗോവിന്ദൻ നമ്പൂതിരി, ജോ. സെക്രട്ടറി സി.എം.പി ഹാരിസ് എന്നിവർ സംസാരിച്ചു.
പ്രശസ്ത ചിന്തകനും രാഷ്‌ട്രീയനിരീക്ഷകനുമായ ഐജാസ് അഹമ്മദിന്‍റെ വേർപാടിൽ അനുശോചിച്ചാണ് യോഗം ആരംഭിച്ചത്. സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം അനുശോചനപ്രമേയം അവതരിപ്പിച്ചു.
വിവിധ ഘട്ടങ്ങളിലായി ഓൺലൈൻ വഴി ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിച്ച മൈലാഞ്ചി, പൂക്കളം, കമല സുറയ്യ കവിതരചന, കമല സുറയ്യ ചിത്രരചന, യൂറോകപ്പ്-കോപ അമേരിക്ക പ്രവചനം എന്നീ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മീഡിയ ആൻഡ് ഐ.ടി സെക്രട്ടറി ഷിജിന കണ്ണൻദാസ് സമ്മാനദാനത്തിന് നേതൃത്വം നൽകി.
കലാവിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി നാസർ അകലാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.