Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ക​ട​ലി​ൽ...

റാ​ക് ക​ട​ലി​ൽ കൂ​റ്റ​ന്‍ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം

text_fields
bookmark_border
റാ​ക് ക​ട​ലി​ൽ കൂ​റ്റ​ന്‍ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം
cancel

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ല്‍ അ​ല്‍ ജ​സീ​റ അ​ല്‍ഹം​റ തീ​ര​ത്തോ​ട്​ ചേ​ർ​ന്നു​ള്ള ക​ട​ലി​ൽ കൂ​റ്റ​ന്‍ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി. തീ​ര​ത്ത് നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ് തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം ക​ണ്ട​ത്. 31 മീ​റ്റ​റോ​ളം നീ​ള​വും 3000 കി​ലോ​ഗ്രാം ഭാ​ര​വും ക​ണ​ക്കാ​ക്കു​ന്ന തി​മിം​ഗ​ലം ‘ബ​ലീ​ന്‍’ ഇ​ന​ത്തി​ൽ​പെ​ടു​ന്ന​താ​ണെ​ന്ന് റാ​ക് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വി​ക​സ​ന അ​തോ​റി​റ്റി (ഇ.​പി.​ഡി.​എ) വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

മൂ​ന്ന് ദി​വ​സം മു​മ്പ് 16 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​ണ് തി​മിം​ഗ​ല​ത്തെ ക​ണ്ടെ​ത്തി​യ​തെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം തീ​ര​ത്തോ​ട് അ​ടു​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഇ.​പി.​ഡി.​എ എ​ക്സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​സെ​യ്ഫ് അ​ല്‍ ഗൈ​സ് പ​റ​ഞ്ഞു. ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തോ മ​റ്റു ക​ട​ല്‍ ജീ​വി​ക​ള്‍ വേ​ട്ട​യാ​ടി​യ​തോ സ്വാ​ഭാ​വി​ക​മാ​യോ തി​മിം​ഗ​ലം ചാ​കാ​നി​ട​യാ​യ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhaleCarcassRak Sea
News Summary - Giant whale carcass in Rak Sea
Next Story