‘ഗിഫ്റ്റ് 2025’ ഫുട്ബാൾ ടൂർണമെന്റ്: ബിൻ മൂസ ദേര എഫ്.സി ചാമ്പ്യന്മാർ
text_fieldsഗിഫ്റ്റ് 2025’ ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ബിൻ മൂസ ദേര എഫ്.സി
ദുബൈ: ഗൾഫ് ഇന്ത്യൻ ഫുട്ബാൾ ടൂർണമെന്റിൽ ബിൻ മൂസ ദേര എഫ്.സി ചാമ്പ്യന്മാരായി. ഫൈനലിൽ അബ്രിക്കോ ഫ്രൈറ്റ് എഫ്.സിയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ബിൻ മൂസയുടെ കിരീടധാരണം.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്നാണ് ടൈബ്രേക്കറിലേക്ക് നീണ്ടത്.
കെയ്ൻസ് എഫ്.സി സെക്കൻഡ് റണ്ണറപ്പും വർഖ എഫ്.സി തേർഡ് റണ്ണറപ്പുമായി. അബ്രിക്കോ ഫ്രൈറ്റ് എഫ്.സിയിലെ സഫൽ മികച്ച കളിക്കാരനായും മിദ്ലാജ് മികച്ച പ്രതിരോധ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ബിൻ മൂസയിലെ അബ്ദുൽ ഷുക്കൂറാണ് മികച്ച ഗോൾ കീപ്പർ. അബ്രിക്കോ ഫ്രൈറ്റ് എഫ്.സി താരം ഷിബിൽ ഷിബുവും ബിൻ മൂസ എഫ്.സി താരം സഞ്ജയ് ലാലുമാണ് ടോപ് സ്കോറർമാർ.
എമർജിങ് കളിക്കാരനായി വർഖ എഫ്.സിയിലെ അയ് മൻ തിരഞ്ഞെടുക്കപ്പെട്ടു. എസ്.എം ഇവന്റ്സിന്റെ നേതൃത്വത്തിൽ കെഫയുടെ സഹകരണത്തോടെ ദുബൈ അബു ഹൈൽ അമാന സ്പോർട്സ് ബേയിലാണ് ടൂർണമെന്റ് നടത്തിയത്. സമാപന ചടങ്ങിൽ ഡോ.കെ.പി. ഹുസൈൻ, സി.എ. റഷീദ്, ഷിരൂർ ദുരന്തത്തിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
മുനീർ ഫ്രൈഡേ, തൽഹത്ത് ഫോറം, ഡെൽറ്റ പ്രതിനിധികളായ ഷഫീർ, മുഹ്സിൻ, എഴുത്തുകാരൻ ബഷീർ തിക്കൊടി, ലത്തീഫ് സെറൂണി, ഷാഫി അൽ മുർഷിദി, ഹക്കിം വാഴക്കാല, ബഷീർ ബെല്ലോ, നബീൽ, മുനീർ അൽ വഫ, നദീർ ചോലൻ എന്നിവർ സമ്മാനങ്ങൾ നൽകി. ചീഫ് കോഓഡിനേറ്റർ അബ്ദുല്ലത്തീഫ് ആലൂർ, മുഖ്യ സംഘാടകൻ സത്താർ മാമ്പ്ര, ബിജു അന്നമനട, കെഫാ പ്രസിഡന്റ് ജാഫർ, സെക്രട്ടറി സന്തോഷ്, ട്രഷറർ ബിജു, ജാഫർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.