ഗിഫ്റ്റ് ഓഫ് ഗോൾഡ്; മലബാർ ഗോൾഡിൽനിന്ന് സ്വർണ നാണയങ്ങൾ സ്വന്തമാക്കാം
text_fieldsദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവൽ സീസണിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ ഇൻ-സ്റ്റോർ ഓഫറുകൾ പ്രഖ്യാപിച്ചു. കാമ്പയിനിെൻറ ഭാഗമായി സ്വർണാഭരണങ്ങളോ, വജ്രാഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായ സ്വർണ നാണയങ്ങൾ നേടാം. 4,000 ദിർഹം വിലമതിക്കുന്ന വജ്രാഭരണങ്ങളോ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും 2500 ദിർഹം വിലമതിക്കുന്നത് വാങ്ങുമ്പോൾ അര ഗ്രാം സ്വർണനാണയവുമാണ് സൗജന്യം
ഒപ്പം, ഈ ഉത്സവ സീസണ് അനുയോജ്യമായ രീതിയിൽ പ്രത്യേകം രൂപകൽപന ചെയ്ത സ്വർണം, വജ്രം, രത്നാഭരണങ്ങൾ എന്നിവയുടെ ശേഖരവും മികച്ച വിലയിൽ അവതരിപ്പിച്ചിട്ടുണ്ട്. 'ആർടിസ്ട്രി എഡിഷൻ'എന്ന പേരിൽ ഒരു എക്സ്ക്ലൂസീവ് ആഭരണ ശേഖരവും അവതരിപ്പിച്ചിട്ടുണ്ട്. ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പോൾക്കി എന്നിവയിൽ റൂബീസ്, സഫയർ, പേൾസ് തുടങ്ങിയ അമൂല്യ രത്നങ്ങൾ പതിച്ച മനോഹരമായ ശേഖമാണിത്.
ഒക്ടോബർ 21 മുതൽ, നവംബർ 2 വരെയാണ് ഓഫർ. നിയന്ത്രണങ്ങൾ എളുപ്പമാക്കുകയും വിനോദസഞ്ചാരികൾ തിരികെയെത്തുകയും ചെയ്തതോടെ, വിപണിയിൽ കാര്യമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ധൻതെരാസ് ദിനത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാനും, പ്രിയപ്പെട്ട ആഭരണങ്ങൾ വാങ്ങാനും സൗകര്യമൊരുക്കി എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളുടെയും പ്രവൃത്തി സമയം ദീർഘിപ്പിച്ചതായും ഷംലാൽ അഹമ്മദ് കൂട്ടിച്ചേർത്തു.
സ്വർണനിരക്കിലെ വ്യതിയാനത്തിൽ നിന്നും പരിരക്ഷ നൽകുന്നതിനായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 'ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ' എന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ സ്വർണം വാങ്ങുന്ന സമയത്ത് സ്വർണവില കൂടിയാൽ ബുക്ക് ചെയ്ത വിലയും, വില കുറഞ്ഞാൽ കുറഞ്ഞ വിലയിലും ഉപഭോക്താവിന് ലഭ്യമാകുന്നു. 10 ശതമാനം തുക മുൻകൂറായി അടച്ച് 2021 നവംബർ രണ്ടുവരെ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ നേടാം. ഓൺലൈൻ പേമെൻറ് സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.