Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജൈ​ടെ​ക്സ്​...

ജൈ​ടെ​ക്സ്​ പ്ര​ദ​ർ​ശ​നം ഒ​ക്​​ടോ​ബ​ർ 14 മു​ത​ൽ

text_fields
bookmark_border
GITEX
cancel

ദു​​ബൈ: ലോ​​ക​​ത്തി​​ലെ വ​​ലി​​യ സാ​​​ങ്കേ​​തി​​ക​​വി​​ദ്യ പ്ര​​ദ​​ർ​​ശ​​ന​​മാ​​യ ഗ​​ൾ​​ഫ്​ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്​​​നോ​​ള​​ജി എ​​ക്​​​സി​​ബി​​ഷ​​ന്‍റെ(​ജൈ​​ടെ​​ക്സ്) ഈ ​വ​ർ​ഷ​ത്തെ എ​ഡി​ഷ​ൻ ഒ​ക്​​ടോ​ബ​ർ14 മു​ത​ൽ 18 വ​രെ അ​ര​ങ്ങേ​റും. ദു​​ബൈ വേ​​ൾ​​ഡ്​ ട്രേ​​ഡ്​ സെ​​ന്‍റ​​റി​ലും ദു​ബൈ ഹാ​ർ​ബ​റി​ലു​മാ​യാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ന്​ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന്​ സ​​ന്ദ​​ർ​​ശ​​ക​​രെ​​ത്തു​​ന്ന മേ​​ള​​യു​​ടെ 44ാം എ​​ഡി​​ഷ​​നാ​​ണ്​ ഇ​​ത്ത​​വ​​ണ അ​​ഞ്ചു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

6000 ത്തി​ല​ധി​കം പ്ര​ദ​ർ​ശ​ക​രും 180ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 1,800 പ്ര​ഭാ​ഷ​ക​രും സാ​​ങ്കേ​തി​ക​വി​ദ്യ രം​ഗ​ത്തെ പ്ര​മു​ഖ​രും മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ അ​റി​യി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ഗ​താ​ഗ​തം, സു​സ്ഥി​ര സാ​​ങ്കേ​തി​ക​വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ളി​ലെ നൂ​ത​ന സ്റ്റാ​ർ​ട്ട​പ്പു​ക​ളും മേ​ള​ക്കെ​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തി​ന്​ സ​മാ​ന​മാ​യി കേ​​ര​​ള​​ത്തി​​​ൽ​​നി​​ന്നും ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മ​​ട​​ക്കം സ്ഥാ​​പ​​ന​​ങ്ങ​​ൾ ന​​വീ​​ന​ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്​ മേ​​ള​​ക്കെ​​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ലോ​​ക​​ത്തെ ഏ​​റ്റ​​വും നൂ​​ത​​ന​ എ.​​ഐ സം​​വി​​ധാ​​ന​​ങ്ങ​​ൾ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന രീ​തി​യി​ലാ​ണ്​ ക​ഴി​ഞ്ഞ ത​വ​ണ മേ​ള സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. ദു​​ബൈ​​യി​​ലെ വി​​വി​​ധ സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ൾ, ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലെ സാ​​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​ർ, ക​​മ്പ​​നി​​ക​​ൾ, സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യും ഇ​ത്ത​വ​ണ​ത്തെ മേ​​ള​​യി​​ൽ അ​​ണി​​നി​​ര​​ക്കും. പു​​തു​​താ​​യി ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ലോ​​ക​​ത്തെ സാ​​​ങ്കേ​​തി​​ക​​വി​​ദ്യ വി​​ദ​​ഗ്​​​ധ​​രു​​ടെ സം​​വാ​​ദ​​ങ്ങ​​ളും പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളും മേ​​ള​​യി​​ൽ അ​​ര​​ങ്ങേ​​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsGITEX Exhibition
News Summary - GITEX Exhibition from October 14
Next Story