ജൈടെക്സ് പങ്കാളിത്തം കേരളത്തിെൻറ ഐ.ടി വളർച്ചയുടെ സൂചന -ജോൺ എം. തോമസ്
text_fieldsപശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്നോളജി മേളയായ ജൈടെക്സിൽ കേരളത്തെ പ്രതിനിധാനംചെയ്യുകയാണ് കേരള ഐ.ടി പാർക്സ്. 20 സ്റ്റാർട്ടപ്പുകളും 50 കമ്പനികളും അടങ്ങുന്ന പ്രതിനിധികളുമായാണ് ഐ.ടി പാർക് എത്തിയത്. 'ഫ്യൂചർ പെർഫെക്ട് ' എന്ന തലക്കെട്ടിൽ നടക്കുന്ന പ്രദർശനം ഗൾഫ് രാജ്യങ്ങളുടെ ഡിജിറ്റൽവത്കരണത്തിന് സഹായകമാകുന്ന നിരവധി കാഴ്ചപ്പാടുകളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്നുണ്ട്. ജൈടെക്സിലെ ഐ.ടി പാർക്സ് പങ്കാളിത്തത്തെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ കേരളത്തിലെ സാഹചര്യത്തെ കുറിച്ചും കേരള ഐ.ടി പാർക് സി.ഇ.ഒ ജോൺ എം. തോമസ് 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുന്നു.
- ? കേരള ഐ.ടി മിഷൻ ജൈടെക്സിലെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത് എന്താണ്. കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം എത്രത്തോളമാണ്
കേരളസർക്കാറിെൻറ ഭാഗത്തുനിന്ന് രണ്ട് ഓർഗനൈസേഷനുകളാണ് ജൈടെക്സിൽ എത്തിയിരിക്കുന്നത്. ഒന്ന് കേരള ഐ.ടി പാർക്കുകൾ, ഇവയിൽ ടെക്നോ പാർക്, ഇൻഫോ പാർക്, ൈസെബർ പാർക് എന്നിവയുണ്ട്. വലുതും ഇടത്തരവുമായ െഎ.ടി കമ്പനികളാണ് ഇവിടങ്ങളിലുള്ളത്. ഐ.ടി പാർക്കിെൻറ ബാനറിൽ 30ഓളം കമ്പനികൾ ജൈടെക്സിൽ എത്തിയിട്ടുണ്ട്. ചിലത് ഐ.ടി പ്രൊഡക്ട്സ് കമ്പനികളും ചില ഐ.ടി സർവിസസ് കമ്പനികളുമുണ്ട്. പശ്ചിമേഷ്യയിലും ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്നും എത്തിയിട്ടുള്ളവരുടെ മുന്നിൽ ഉൽപന്നങ്ങൾ അവതരിപ്പിച്ച് മാർക്കറ്റിങ് വേദിയെന്ന നിലയിലാണ് ഇവിടെയെത്തിയിട്ടുള്ളത്. കേരള ഐ.ടി പാർക്കുകൾക്ക് കോഡെവലപേഴ്സുമായി കണക്ട് ചെയ്യാനുള്ള അവസരവും ഇവിടെ പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരുടെയും അല്ലാത്തതുമായ കമ്പനികളുമായി ഇത്തരത്തിൽ സഹകരണത്തിന് ഇവിടെനിന്ന് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കോ സിസ്റ്റം പാർട്ണർഷിപ് അല്ലെങ്കിൽ, ബിസിനസ് ടു ബിസിനസ് കണക്ട് ഉണ്ടാക്കാനുള്ള അവസരവും ജൈടെക്സിൽ കാണുന്നുണ്ട്.
സ്റ്റാർട്ടപ് മിഷനിൽനിന്ന് 20ഓളം സ്റ്റാട്ടപ്പുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. അവ പൊതുവെ ചെറിയ കമ്പനികളാണ്. അവക്ക് മാർക്കറ്റ് ബന്ധം ഉണ്ടാക്കാനുള്ള അവസരം എന്നതോടൊപ്പം, നിക്ഷേപകരെ കണ്ടെത്തി വളർച്ചക്കുള്ള ഫണ്ടിങ് ലഭ്യമാക്കുക എന്നത് പ്രധാനപ്പെട്ട ലക്ഷ്യമാണ്. നമ്മുടെ സ്റ്റാർട്ടപ്പുകൾക്ക് മറ്റു രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളുമായി കണക്ട് ചെയ്തുകൊണ്ട് വളരാനുള്ള സാഹചര്യമൊരുക്കൽ ഐ.ടി മിഷൻ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നു.
- ? കേരളത്തിലെ ഐ.ടി കമ്പനികൾക്ക് ഗൾഫ് മേഖലയിൽ എത്രത്തോളം സംഭാവനകളർപ്പിക്കാൻ കഴിയും? എന്താണ് കേരളത്തിലെ ഐ.ടി മേഖലയുടെ പൊതുവായ സാഹചര്യം
കേരളത്തിൽ ആയിരത്തോളം െഎ.ടി കമ്പനികളുണ്ട്. അതിൽനിന്ന് ചുരുക്കം കമ്പനികളാണ് ജൈടെക്സിൽ എത്തിയിട്ടുള്ളത്. മൂവായിരത്തോളം സ്റ്റാർട്ടപ്പുകളും കേരളത്തിലുണ്ട്. ഗൾഫ് മേഖലയിൽ താൽപര്യമുള്ള കമ്പനികൾ മാത്രമാണ് മേളയിൽ എത്തിയിട്ടുള്ളത്.
ടെക്നോളജി മേഖലയിലുള്ള കമ്പനികൾക്ക് ബിസിനസ് ലെവലിൽ വിജയിക്കാൻ ആവശ്യമായ ടെക്നിക്കൽ വിദഗ്ധരുടെ കാര്യത്തിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ആരെക്കാളും മുന്നിലാണ്. ആർട്ടിഫിഷൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ഓഗ്മെൻറൽ റിയാലിറ്റി അല്ലെങ്കിൽ വെർച്വൽ റിയാലിറ്റി, ബിഗ് ഡാറ്റ, ക്ലൗഡ് എന്നീ മേഖലകളിലെല്ലാം വിദഗ്ധരായ ആളുകളാണ് കേരളത്തിൽനിന്ന് വരുന്നത്. ഒരുപക്ഷേ, നമ്മൾ പിന്നാക്കം നിൽക്കുന്ന മേഖല, വിവിധ സാഹചര്യങ്ങളിൽ എന്തൊക്കെ ആപ്ലിക്കേഷനുകളാണ് ആവശ്യമായി വരുക എന്ന് മനസ്സിലാക്കുന്നതിലാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് പാട്ണർഷിപ്പുകൾക്ക് ഊന്നൽനൽകുന്ന സമീപനം സ്വീകരിച്ചിട്ടുള്ളത്. ഇവിടെ നിലവിലുള്ള കമ്പനികളുമായി ചേർന്ന് നമ്മുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്ന സംവിധാനമാണിത്.
- ? ഗൾഫ് രാജ്യങ്ങൾക്ക് ധാരാളമായി മനുഷ്യവിഭവം സംഭാവന ചെയ്യുന്ന നാടാണ് നമ്മുടേത്. യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ സാങ്കേതിക രംഗത്ത് വലിയ വളർച്ച ലക്ഷ്യമിടുേമ്പാൾ ഐ.ടി മേഖലയിൽ കേരളത്തിെൻറ സമീപനം എന്താണ്? ലോകത്തിന് ആവശ്യമായ വിദഗ്ധരെ വളർത്തിയെടുക്കുന്നതിന് സംവിധാനമുണ്ടോ
കമ്പനികളെ തദ്ദേശീയമായി വളർത്തുകയാണ് ഐ.ടി മിഷൻ ലക്ഷ്യമിടുന്നത്. അത് ഒരു സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ സൂചിപ്പിക്കുന്ന ഘടകം കൂടിയാണ്. ഒരു ഇക്കോണമി ശൈശവദശയിലാണ് റോമെറ്റീരിയലുകൾ ലഭ്യമാക്കുക. ആദ്യകാലത്ത് ആരോഗ്യ, വിദ്യാഭ്യാസമേഖലയിൽ ശ്രദ്ധിച്ചപ്പോൾ ധാരാളം മനുഷ്യവിഭവം നമുക്ക് നൽകാനായി.
അതിനാൽ മാത്രം നമ്മുടെ വികസനം പൂർത്തിയാകുന്നില്ല. റെമിറ്റൻസ് ഇക്കോണമി എന്ന കാഴ്ചപ്പാടിൽനിന്ന് മാറി 'നോളജ് ഇക്കോണമി' എന്ന തലത്തിലേക്കാണ് നമ്മൾ ഇപ്പോൾ ശ്രദ്ധവെക്കുന്നത്. പുതിയ സർക്കാർ വിഭാവന ചെയ്യുന്നത് തദ്ദേശീയമായ നോളജ് ഇക്കോണമി മിഷനാണ്. മനുഷ്യവിഭവ ശേഷിയെ ഉപയോഗപ്പെടുത്തി കേരളത്തിെൻറ സ്വന്തമായ സ്റ്റാർട്ടപ്പുകൾ രൂപപ്പെടുത്തുക എന്നതാണത്. ഇതിൽനിന്ന് വ്യത്യസ്തമായ വിഷനായിരിക്കും ഒരുപക്ഷേ യു.എ.ഇക്കും മറ്റും രാജ്യങ്ങൾക്കും ഉണ്ടാവുക. നമ്മുടേയും അവരുടേയും ലക്ഷ്യങ്ങളെ ഫലപ്രദമായി യോജിപ്പിച്ച് ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കേണ്ട വിഷയമാണ്.
- ? റോേബാട്ടിക്സ് അടക്കമുള്ള വിഷയങ്ങൾ ചെറിയ പ്രായത്തിൽതന്നെ പഠിപ്പിക്കുന്ന സംവിധാനമാണ് യു.എ.ഇയിലൊക്കെയുള്ളത്. നമ്മുടെ നാട്ടിൽ ഐ.ടി, സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതില്ലേ
തീർച്ചയായും ഇക്കാര്യത്തിൽ ശ്രദ്ധയുണ്ട്. നമ്മുടെ സ്കൂൾ കരിക്കുലം മറ്റിടങ്ങളിലേതിനെ അപേക്ഷിച്ച് നിലവാരമുള്ളതാണ് എന്നാണ് എെൻറ അഭിപ്രായം. എന്നാൽ, കോളജ് ലെവലിൽ എത്തുേമ്പാൾ ആപ്ലിക്കബിലിറ്റി കുറഞ്ഞുപോകുന്നതാണ് നമ്മൾ നേരിടുന്ന ഒരു പ്രതിസന്ധി. ഈ പ്രതിസന്ധി നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാൻ പദ്ധതികൾ നടപ്പിലാക്കുന്നുമുണ്ട്. സ്റ്റാർട്ടപ് മിഷെൻറ ഭാഗത്തുനിന്ന് ചെയ്യുന്ന ഒരു പദ്ധതിയാണ് ഐ.ഇ.ഡി.സി (IEDC) എന്നത്. കോളജുകളിൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം രൂപപ്പെടുത്തിയെടുക്കലാണ് ഇതിെൻറ ലക്ഷ്യം. സംരംഭകത്വം വികസിപ്പിക്കാനുള്ള പദ്ധതി 150ഓളം കോളജുകളിൽ നിലവിലുണ്ട്. വിദ്യാർഥികൾക്ക് ഗ്രാൻറടക്കം നൽകുന്ന പദ്ധതിയിലൂടെ സ്റ്റാർട്ടപ്പുകൾ ഉണ്ടായിവന്നിട്ടുണ്ട്. ഇത്തരത്തിൽ കഴിവുള്ളവരെ കോളജ് തലത്തിൽനിന്ന് തന്നെ കണ്ടെത്തി വളർത്താനുള്ള ശ്രമമാണിത്. അതുപോലെ ഐ.സി.ടി അക്കാദമി, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി പോലുള്ള സ്കില്ലിങ് ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെ കരിക്കുലം പരിശോധിച്ചാൽ വ്യവസായിക ആവശ്യങ്ങൾക്ക് സഹായകമാകുന്ന രീതിയിലാണത് രൂപപ്പെടുത്തിയതെന്ന് കാണാനാവും. ബിഗ് ഡാറ്റ, ക്ലൗഡ്, സൈബർ സെക്യൂരിറ്റി, ബ്ലോക്ചെയിൻ തുടങ്ങിയ കോഴ്സുകൾ നൽകുന്നുമുണ്ട്. ഇത്തരം ബോഡികളിലൂടെ വിപ്ലകരമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. എൻജിനീയറിങ് കോളജുകൾക്ക് പുറത്ത് ഇത്തരം സ്കിൽ അടിസ്ഥാനമാക്കി ധാരാളം മാറ്റങ്ങളുണ്ട്. കേരളത്തിെൻറ പരിമിതികളിൽനിന്ന് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
- ? ജൈടെക്സിലെ പ്രതീക്ഷകൾ
കഴിഞ്ഞ പല വർഷങ്ങളിലായി സ്റ്റാർട്ടപ് മിഷനും ഐ.ടി പാർക്കും ജൈടെക്സിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തവണ 50ഒാളം കമ്പനികൾ ഇവിടെ എത്തിച്ചേർന്നത് പോസിറ്റാവായ ഒരു സൂചനയാണ്. കേരളത്തിെൻറ അതിർത്തികൾക്കപ്പുറത്തേക്ക് വളരെ ആത്മവിശ്വാസത്തോടെ ബിസിനസ് വികസിപ്പിക്കാൻ സാധിക്കുന്നു എന്നത് വളരെ പ്രധാനമാണ്. കേരളത്തിലെ ഐ.ടിയുടെ മെച്യൂരിറ്റിയുടെ ഒരു സൂചനയായിട്ടും ഇതിനെ നമുക്ക് കാണാം. അന്താരാഷ്ട്രതലത്തിൽ മത്സരിക്കാൻ കഴിയുന്ന കമ്പനികൾ നമുക്കുണ്ട് എന്നത് ജൈടെക്സ് പകരുന്ന വലിയ പ്രതീക്ഷയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.