സാങ്കേതികവിദ്യയിൽ വിസ്മയം തീർക്കാൻ ജൈടെക്സിന് ഇന്ന് തുടക്കം
text_fieldsദുബൈ: സ്മാർട്ടായി കുതിക്കുന്ന ലോകത്തിെൻറ സാങ്കേതിക വിദ്യകളിൽ പുതിയ സംഭാവനകൾ നൽകാൻ ജൈടെക്സ് ആഗോള സാങ്കേതിക വാരാഘോഷത്തിന് ഇന്ന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടക്കമാകും.
റോബോട്ട്, സൂപ്പർ കാർ തുടങ്ങിയവ മുതൽ കമ്പ്യൂട്ടറും മൊബൈലും വരെ പ്രദർശനത്തിനും വിൽപനക്കുമെത്തുന്ന ജൈടെക്സ് 21ന് സമാപിക്കും. ഇത്തിസാലാത്ത്, വാവെ, എറിക്സൺ, ഡെൽ, കാസ്പറസ്കി തുടങ്ങി 3000ഓളം സ്ഥാപനങ്ങൾ പങ്കെടുക്കും.
ഗതാഗതം, ആരോഗപരിപാലനം, പൊലീസിങ്, ഭക്ഷണം, സുരക്ഷാ സംവിധാനങ്ങൾ, ബാങ്കിങ് തുടങ്ങി ജീവിതത്തിെൻറ സകല മേഖലകളിലും സാേങ്കതിക വിദ്യയുടെ അതിപ്രസരം വ്യക്തമാകുന്ന ഈ കാലത്ത് വരാനിരിക്കുന്ന മാറ്റങ്ങളുടെ കണ്ണാടി കൂടിയായി മാറും ജൈടെക്സ് പ്രദർശനം.
ദുബൈ പൊലീസ്, ആർ.ടി.എ, ദുബൈ മുനിസിപ്പാലിറ്റി, വിവിധ എമിറേറ്റുകളിലെ സർക്കാർ ഡിപ്പാർട്ട്മെൻറുകൾ എന്നിവയുടെ പവലിയനുകളും പ്രദർശനങ്ങളും മേളയുടെ ഭാഗമായുണ്ടാകും. നിർമിത ബുദ്ധി, സ്മാർട്ട് സിറ്റികൾ, സാമ്പത്തിക
സാങ്കേതികവിദ്യ, വിദൂര ജോലി സംവിധാനങ്ങൾ എന്നിവയുടെ ഭാവി ചർച്ച ചെയ്യുന്നതാവും ജൈടെക്സ്. എക്സിബിഷന് പുറമെ കോൺഫറൻസുകളും നടക്കും. വിവിധ രാജ്യങ്ങളിലെ വിദഗ്ധർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.