െജെടെക്സ് വാരത്തിന് കിടിലൻ തുടക്കം
text_fieldsദുബൈ: പുതുമയും പുരോഗതിയും ലക്ഷ്യമിടുന്ന ലോകത്തിെൻറ ജീവിതം എളുപ്പമാക്കാനുതകുന്ന സാേങ്കതിക മുന്നേറ്റത്തിെൻറ അഭിമാന കാഴ്ചകളുമായി 37ാമത് ജൈടെക്സ് ടെക്നോളജി വാരത്തിന് ഗംഭീര തുടക്കം. ഏറെ നാളായി പറഞ്ഞു കേൾക്കുന്ന പറക്കും ടാക്സി കൺമുന്നിൽ ഉയർന്ന് നിന്നതു തന്നെയാണ് ഉദ്ഘാടന ദിനത്തിലെ മനോഹര ദൃശം. എന്നാൽ ടാക്സിയിലൊതുങ്ങുന്നില്ല കുതിച്ചു പറക്കുന്ന ശാസ്ത്ര കൗതുകങ്ങൾ.
നിത്യജീവിതത്തിെൻറ സമസ്ത മേഖലയിലും ഉപയോഗപ്രദമാവുന്ന നൂതനാശങ്ങളും ഉപകരണങ്ങളുമായി 70 രാജ്യങ്ങളിൽ നിന്ന് 4100 കമ്പനികളാണ് ദുബൈ വേൾഡ് ട്രേഡ് സെൻററിലെ പ്രദർശന നഗരിയിൽ അണി നിരന്നിരിക്കുന്നത്. പുത്തൻ സാേങ്കതിക വിദ്യകളുടെ ഉത്സാഹക്കാരായ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തും എന്നിവർ പ്രദർശന നഗരിയിലെത്തി വിവിധ സ്റ്റാളുകൾ സന്ദർശിക്കുകയും നൂതനാശയങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
റസ്റ്ററൻറുകളിലെ ഒാർഡറെടുക്കുന്നതിനും കടകളിൽ ബില്ലടിക്കുന്നതിനും ഉപയോഗിക്കാനാവുന്ന ലളിതവും വേഗമേറിയതുമായ ചെറുയന്ത്രങ്ങൾ മുതൽ സങ്കീർണമായ വൻതുകയുടെ പണമിടപാടുകൾ വരെ പിഴവുകൂടാതെ ഞൊടിയിടകൊണ്ട് പൂർത്തീകരിക്കുന്ന ബ്ലോക്ചെയിൻ സംവിധാനം വരെ ഇവിടെ വിശദീകരിക്കപ്പെടുന്നു. സ്റ്റാർട്ട്അപ്പുകൾക്കായി പ്രത്യേക വിഭാഗം, വനിതാ സംരംഭക പ്ലാറ്റ്ഫോം എന്നിവയും ഇൗ വർഷത്തെ പുതുമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.