ജൈറ്റക്സിനെ വിസ്മയിപ്പിച്ച് ‘വാക്കിംഗ് കമ്പ്യൂട്ടര്‍’ ബസവരാജ് എത്തി
text_fieldsദുബൈ: ജൈറ്റക്സ് സാങ്കേതിക വാരത്തെ കണക്കുകൾ കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഇന്ത്യക്കാരനായ ബസവരാജ് ശങ്കർ ഉംറാണി എന്ന അന്ധനായ 29- കാരൻ. ദുബൈ വേൾഡ് ട്രഡ് സെൻററിൽ പ്രദർശനം കാണാൻ എത്തുന്നവരുടെ ഗണിതശാസ്ത്ര ചോദ്യങ്ങൾക്ക് മിന്നൽ വേഗതയിൽ കൂട്ടിയും ഗുണിച്ചും ഉത്തരം പറഞ്ഞ് ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഈ പ്രതിഭ. ദുബൈ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പിെൻറ (ദുബൈ എമിഗ്രേഷൻ)- പ്രത്യേക ക്ഷണിതാവായാണ് ബസവരാജ് നടക്കുന്ന ജൈറ്റക്സിന് എത്തിയത്. ജന്മനാ കാഴ്ച്ചയില്ലാത്ത ഈ ഇന്ത്യൻ പ്രതിഭയുടെ കഴിവുകൾ കണ്ട് അത്ഭുത കൂറിയ കാണികൾ നിലക്കാത്ത കൈയടികളോടെ ഓരോ ഉത്തരവും വരവേൽക്കുന്നു.
എത്ര വലിയ സംഖ്യയും കൂട്ടാനും കുറക്കാനും ഗുണിക്കാനും തിരിച്ചു പറയാനും സെക്കൻറുകൾ മതി ബസവരാജിന്. ജൈറ്റക്സ് പ്രദർശനം കാണാൻ എത്തിയവരുടെ പലതരത്തിലുള്ള ഗണിതശാസ്ത്ര ചേദ്യങ്ങൾക്ക് തെല്ലും പതറാതെയാണ് ഉത്തരങ്ങൾ നൽകിയത്. ആഹ്ലാദവും അതിശയവും കൂറിയ നിറസദസിൽ എല്ലാവരുടെയും ചേദ്യങ്ങൾക്ക് ക്യത്യമായ മറുപടി നൽകിയ ഈ ഇന്ത്യക്കാരനെ ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമറി മാറോട് ചേർത്ത് അഭിനന്ദിച്ചു. ജൈറ്റക്സിൽ എല്ലാം ദിവസവും രാവിലെ 11 മണിക്കും ഉച്ചയ്ക്ക് രണ്ടിനും ബസവരാജ് കണക്കിലെ കഴിവുമായി എമിഗ്രേഷൻ പവലിയനിൽ ഉണ്ടാകും. വോൾഡ് ട്രേഡ് സെൻററിലെ ശൈഖ് സായിദ് ഹാൾ നമ്പർ ഒന്നിെൻറ മുൻവശത്താണ് ദുബൈ എമിഗ്രേഷെൻറ പവലിയൻ. കര്‍ണാടകയിലെ അത്താണി താലൂക്കിലെ കര്‍ഷക കുടുംബത്തിലാണ് ബസവരാജിന്റെ ജനനം. മൂന്നാം ക്ലാസില്‍ പഠിക്കുേമ്പാഴാണ് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്.
കഴിഞ്ഞതും വരാന്‍ ഇരിക്കുന്നതുമായ തീയതികളുടെ ദിവസങ്ങള്‍ പറഞ്ഞു കൊണ്ടാണ് ചെറുപ്പകാലത്ത് ബസവരാജ് ആളുകളെ അതിശയിപ്പിച്ചത്. പിന്നീട് വലിയ സംഖ്യകള്‍ കൂട്ടിയും കുറച്ചും ഹരിച്ചും ഉത്തരങ്ങള്‍ കണ്ടത്താന്‍ പരിശ്രമിച്ചു. ഇന്ന് വാക്കിംഗ് കമ്പ്യൂട്ടര്‍ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.
ഗണിതശാസ്ത്രത്തിലെ അത്ഭുതമായ ശകുന്തളാ ദേവിയെക്കുറിച്ച് എട്ടാം വയസിൽ കേട്ടതു മുതലാണ് കണക്കിനെ കൈയടക്കണമെന്ന് തീരുമാനിച്ചതെന്ന് ബസവരാജ് പറയുന്നു. എത്രവലിയ കണക്കുകള്‍ക്കും ഉത്തരം കണ്ടത്താന്‍ ഇന്ന് സെക്കൻറുകൾ മാത്രമേ വേണ്ടൂ. അതിന് വേണ്ടി നിരന്തരമായി പരിശീലനം നടത്തുകയും കണക്കിനെ ജീവന് തുല്യം സ്നേഹിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബസവരാജ് പറഞ്ഞു.
ബസവരാജിെൻറ കഴിവിനെ നേരിൽ അഭിനന്ദിച്ച പ്രമുഖരില്‍ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാം, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ട്.ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിന് വേണ്ടി എമിഗ്രേഷന്‍ സംഘടിപ്പിച്ചു വരുന്ന അല്‍ മനാര്‍ ഫോറത്തിൽ കഴിഞ്ഞ വർഷം പ്രത്യേക അതിഥിയായി ബസവരാജ് പങ്കെടുത്തിരുന്നു. അന്ന് എല്ലാവരോയും അതിശയപ്പെടുത്തിയാണ് ബസവരാജ് ഇന്ത്യയിലേക്ക് തിരിച്ചു പോയത്. ബസവരാജിനെ കാണാൻ അന്ന് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ അടക്കമുള്ള ഉന്നതർ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.