ആഗോള നഗര ഇൻഡക്സ്: ഒന്നാം സ്ഥാനം നിലനിർത്തി ദുബൈ
text_fieldsദുബൈ: ആഗോളനഗരങ്ങളുടെ ഇൻഡക്സിൽ ദുബൈ ഒന്നാം സ്ഥാനത്തെത്തി. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലാണ് ദുബൈ ഒന്നാം സ്ഥാനം നിലനിർത്തിയത്. അബൂദബിയും ഒമ്പതാം സ്ഥാനത്തെത്തിയതോടെ യു.എ.ഇയിലെ രണ്ട് നഗരങ്ങൾ ആദ്യപത്തിൽ ഇടംപിടിച്ചു. ലോകമെമ്പാടുമുള്ള നഗരങ്ങളുടെ പട്ടികയിൽ 22ാം സ്ഥാനത്താണ് ദുബൈ. നേരത്തെ 23ാം സ്ഥാനത്തായിരുന്നു. മാനേജ്മെന്റ് കൺസൽട്ടന്റായ കിയേണിയാണ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് തയാറാക്കിയത്.
ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, ടോക്യോ എന്നിവയാണ് ആദ്യ നാല് നഗരങ്ങൾ. കഴിഞ്ഞ വർഷവും ഈ നാല് നഗരങ്ങൾ തന്നെയായിരുന്നു ആദ്യ നാലിലുണ്ടായിരുന്നത്. 46 പോയന്റുകൾ നേടിയ റിയാദ്, ഏറ്റവും കൂടുതൽ പോയന്റ് വളർച്ചയുണ്ടായ നഗരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.