ഗ്ലോബൽ ഫിൻടെക് പുരസ്കാരം അദീബ് അഹമ്മദിന്
text_fieldsഅബൂദബി: 2023ലെ ഗ്ലോബൽ ഫിൻടെക് പുരസ്കാരം അബൂദബി ആസ്ഥാനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡിയും യുവ ഇന്ത്യൻ വ്യവസായ പ്രമുഖനുമായ അദീബ് അഹമ്മദിന്.
മുംബൈയിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ഫിൻടെക്കിന്റെ ആഗോളതലത്തിലെ ലീഡിങ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (ജി.സി.സി), എം-2-പി ഫിൻടെക് പ്രസിഡന്റ് അഭിഷേക് അരുണിൽനിന്ന് അദീബ് അഹമ്മദ് ഏറ്റുവാങ്ങി. ഗൾഫ് രാജ്യത്തുനിന്ന് അതിർത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമായി സാമ്പത്തിക സേവനരംഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയറ്റ് വൈസ് പ്രസിഡന്റ് ലതിക കൊൾനട്ടി സംബന്ധിച്ചു. മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്, ജി.സി.സി മേഖലകളിൽ ഉൾപ്പെടെ പത്തോളം രാജ്യങ്ങളിൽനിന്ന് 300ഓളം ശാഖകൾ വഴി രാജ്യാതിർത്തികൾ കടന്നുള്ള സാമ്പത്തിക വിനിമയവും ഡിജിറ്റൽ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു. ലീഡിങ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം നേടിയതിൽ സന്തോഷമുണ്ടെന്നും അതിനുവേണ്ടി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് നടത്തിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിക്കുന്നതായും പുരസ്കാരം സ്വീകരിച്ച് അദീബ് അഹമ്മദ് പറഞ്ഞു. ആഗോളതലത്തിൽതന്നെ ജി.സി.സി പേയ്മെന്റ് സിസ്റ്റം അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. ക്രോസ്-ബോർഡർ പേയ്മെന്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ടീമിന്റെ കൂട്ടായ ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.