ഗ്ലോബൽ നഴ്സിങ് പുരസ്കാരം; വേദിയിൽ മലയാളിത്തിളക്കം
text_fieldsദുബൈ: ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്സിങ് പുരസ്കാര വേദിയിൽ തിളങ്ങി മലയാളി നഴ്സുമാർ. ആയിരക്കണക്കിന് നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അവസാന പത്തു പേരിൽ നാലും മലയാളികളായിരുന്നു. യു.എ.ഇയെ പ്രതിനിധാനം െചയ്തു ജാസ്മിൻ ഷറഫ്, യു.എസിനെ പ്രതിനിധാനം െചയ്തു റേച്ചല്‍ എബ്രഹാം ജോസഫ്, ഇന്ത്യയെ പ്രതിനിധാനം െചയ്തു ലിൻസി പടിക്കാല ജോസഫ്, മഞ്ജു ദണ്ഡപാണി എന്നിവരാണ് വേദിയിൽ മലയാളത്തിെൻറ സാന്നിധ്യമായത്. ആരോഗ്യ സേവന രംഗത്ത് മുൻനിരയിൽ നിൽക്കുന്ന കേരളത്തിന് ലോക നഴ്സസ് ദിനത്തിൽ ലഭിക്കുന്ന ആദരം കൂടിയായി ഈ വേദി.
അടൂർ സ്വദേശിനിയായ ജാസ്മിന് മുഹമ്മദ് ഷറഫ് ദുബൈ ഹെൽത്ത് അതോറിറ്റിയിലെ നഴ്സാണ്. മഹാമാരി വ്യാപിച്ച ആദ്യ മാസങ്ങളില്‍ ദുബൈയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കിടയിൽ ഇറങ്ങിച്ചെന്ന് ചികിത്സയും മറ്റ് സഹായങ്ങളും നൽകി. ചില രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അടിയന്തിര സാഹചര്യങ്ങളില്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഭക്ഷണത്തിന് വകയില്ലാത്തവർക്ക് അസോസിയേഷനുകളുടെ സഹായത്തോടെ ഭക്ഷണ കിറ്റുകളും എത്തിച്ചു.
കേരളത്തിലെ ആദ്യ കോവിഡ് രോഗിയുടെ സ്രവം പരിശോധിച്ചയാളാണ് ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിലെ നഴ്സ് ലിൻസി പടിക്കാല ജോസഫ്. ഈ മേഖലയില്‍ 30 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള ലിന്‍സി നാഷനല്‍ േഫ്ലാറന്‍സ് നൈറ്റിംഗേല്‍ നഴ്സസ് അവാര്‍ഡ്, കേരള സ്റ്റേറ്റ് നഴ്സിങ് അവാര്‍ഡ് തുടങ്ങി ഇന്ത്യയിലെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പ്ലാസ്റ്റിക് രഹിത മാള പഞ്ചായത്തിെൻറ അംബാസഡര്‍ കൂടിയായ ലിന്‍സി കേരളത്തിലെ വിവിധ കാലാവസ്ഥാ ബോധവത്കരണ കാമ്പെയ്നുകള്‍ക്കും നേതൃത്വം നല്കുന്നു.
തൊടുപുഴക്കാരിയായ മഞ്ജു ദണ്ഡപാണി വർഷങ്ങളായി ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിലാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ന്യൂറോ സയന്‍സ് നഴ്സസ് സെക്രട്ടറി അംഗവുമാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ന്യൂറോ സയന്‍സ് നഴ്സിെൻറ 'മികച്ച ന്യൂറോ നഴ്സ്' ഉൾപ്പെടെയുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പതിറ്റാണ്ടുകളായി അമേരിക്കയിലാണ് കോട്ടയം സ്വദേശിയായ റേച്ചല്‍ എബ്രഹാം ജോസഫ്. മൂന്ന് ഭൂഖണ്ഡങ്ങളിലായി 40 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള റേച്ചലിന് നിരവധി കഥകള്‍ പറയാനുണ്ട്. യു.എസിലെ നാഷ്വില്ലെയിലെ എൻ.ഐ.സി.യു ശിശുക്കളുടെ മാതാപിതാക്കളെ പിന്തുണയ്ക്കാന്‍ 'പാരന്റ്സ് ഇന്‍ ടച്ച് പ്രോഗ്രാമിന്' റേച്ചല്‍ നേതൃത്വം നല്കി. ഒമാൻ സര്‍ക്കാറിെൻറ ദേശീയ ദൗത്യങ്ങള്‍ വിജയകരമായി നടത്തിയ അവര്‍ക്ക് അവിടുത്തെ മികച്ച നഴ്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. യു.എസിലെ ഡെലവെയറില്‍ നടന്ന വാര്‍ഷിക ഗവേഷണ കോണ്ഫറന്സിെൻറ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. ഇവർക്ക് പുറമെ ദിദ ജിര്‍മ ബുള്ളെ (കെനിയ), ഫ്രാന്‍സിസ് മൈക്കല്‍ ഫെര്‍ണാണ്ടോ (യു.കെ), ജൂലിയ ഡൊറോത്തി ഡൗണിങ് (യു.കെ), മാത്യു ജെയിംസ് ബോള്‍ (ആസ്ട്രേലിയ), വൈസ് മുഹമ്മദ് ഖറാനി (അഫ്ഗാനിസ്താൻ) എന്നിവരും അവസാന പത്തിൽ ഇടംപിടിച്ചിരു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.