Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഗ്ലോബൽ വില്ലേജ്​...

ദുബൈ ഗ്ലോബൽ വില്ലേജ്​ മേയ്​ ഏഴ്​ വരെ പ്രവർത്തിക്കും

text_fields
bookmark_border
ദുബൈ ഗ്ലോബൽ വില്ലേജ്​ മേയ്​ ഏഴ്​ വരെ പ്രവർത്തിക്കും
cancel

ദുബൈ: ഗ്ലോബൽ വില്ലേജിന്‍റെ പ്രവർത്തനം മേയ്​ ഏഴ്​ വരെ നീട്ടി. നേരത്തെ ഏപ്രിൽ പത്തിന്​ വില്ലേജ്​ അടക്കും എന്നായിരുന്നു അറിയിച്ചിരുന്നത്​. ഇതോടെ റമദാനിലും പെരുന്നാൾ അവധി ദിനങ്ങളിലും സന്ദർശകർക്ക്​ ഗ്ലോബൽ വില്ലേജിലെത്താം.

സാധാരണ ആറ്​ മാസമാണ്​ വില്ലേജ്​ പ്രവർത്തിക്കുന്നത്​. കഴിഞ്ഞ വർഷവും വില്ലേജിന്‍റെ പ്രവർത്തനം നീട്ടിയിരുന്നു. എന്നാൽ, റമദാനിൽ പത്ത്​ ദിവസം മാത്രമാണ്​ കഴിഞ്ഞ സീസണിൽ പ്രവർത്തിച്ചത്​. ഇത്തവണ റമദാനിൽ പൂർണമായും തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

റമദാനിൽ പ്രവർത്തന സമയവും നീട്ടുമെന്നാണ്​ കരുതുന്നത്​. നോമ്പ്​ തുറന്ന്​ ഇടയത്താഴം കഴിച്ച്​ വില്ലേജിൽ നിന്ന്​ മടങ്ങാവുന്ന രീതിയിൽ സമയം ക്രമീകരിക്കാൻ സാധ്യതയുണ്ട്​. പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai global village
News Summary - Global Village in Dubai extended to May 7
Next Story