ലോകത്തോടൊപ്പം പുതുവത്സരം ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജ്
text_fieldsദുബൈ: പുതുവത്സര രാവിൽ തകർപ്പൻ പരിപാടികളുമായി ദുബൈ ഗ്ലോബൽ വില്ലേജ്. സംഗീതത്തിെൻറ അകമ്പടിയോടെയുള്ള വെടിക്കെട്ട് എട്ട് സമയങ്ങളിലാണ് ഇക്കുറി ഒരുക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ എട്ട് രാജ്യങ്ങൾ ന്യൂ ഇയർ ആഘോഷിക്കുന്ന സമയങ്ങളിലെല്ലാം േഗ്ലാബൽ വില്ലേജിലും വെടിക്കെട്ട് നടക്കും.
ആസ്ട്രേലിയയിലെ പുതുവത്സരാഘോഷമാണ് ആദ്യം നടക്കുക. യു.എ.ഇ സമയം വൈകുന്നേരം അഞ്ചിനാണ് ആസ്ട്രേലിയ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നത്. ഈ സമയം േഗ്ലാബൽ വില്ലേജിലും വെടിക്കെട്ട് നടക്കും. രാത്രി എട്ടിനാണ് ഫിലിപ്പീൻസിലെ ആഘോഷം നടക്കുക. രാത്രി ഒമ്പതിന് തായ്ലൻഡ്, പത്തിന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താൻ എന്നിവിടങ്ങളിലെ ന്യൂ ഇയർ ഗ്ലോബൽ വില്ലേജ് വെടിക്കെട്ടോടെ വരവേൽക്കും. 12 മണിക്കാണ് യു.എ.ഇയുടെ പുതുവത്സരാഘോഷം. പുലർച്ച ഒന്നിന് റഷ്യ പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോഴും ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജിലെ സന്ദർശകരുണ്ടാകും.
ഓരോ വെടിക്കെട്ടുകൾക്കിടയിലും വില്ലേജിലെ പവലിയനുകൾ സന്ദർശിക്കാനും രുചികൾ ആസ്വദിക്കാനും ഗ്ലോബൽ വില്ലേജ് സന്ദർശകരെ ക്ഷണിക്കുന്നു. 26 രാജ്യങ്ങളുടെ പവലിയനും നൂറോളം ദേശങ്ങളുടെ രുചിഭേദങ്ങളുമാണ് വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. പുതുവത്സര ദിനത്തിലെ തിരക്ക് കണക്കാക്കി പ്രത്യേക ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പുലർച്ച രണ്ടുവരെ വില്ലേജ് തുറന്നിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.