ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കുന്നു
text_fieldsദുബൈ: വ്യത്യാസങ്ങളെല്ലാം മറന്ന് വൈവിധ്യങ്ങളെ പുണർന്ന് ഇനി 158 ദിനങ്ങൾ ലോകം ദുബൈയിൽ ഒന്നിക്കും. ഗ്ലോബൽ വില്ലേജിെൻറ 22ാം അധ്യായത്തിന് ഇന്ന് തുടക്കമാവുന്നു. 27 പവലിയനുകളിലായി ലോകത്തെ 75 സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന, ആനന്ദം െകാണ്ട് ഹൃദയങ്ങളെ അടുപ്പിക്കുകയും ആവേശക്കാഴ്ചകൾ കൊണ്ട് ത്രസിപ്പിക്കുകയും ചെയ്യുന്ന ആഗോള ഗ്രാമത്തിന് ‘വരൂ ലോകത്തെ അനുഭവിച്ചറിയൂ’ എന്ന പ്രമേയമാണ് ഇക്കുറി.
പന്തീരായിരത്തിലേറെ സാംസ്കാരിക^വിനോദ പരിപാടികൾ, ബോളിവുഡിൽ നിന്നും അറബ് മേഖകളിൽ നിന്നുമുൾപ്പെടെ നൂറു കണക്കിന് കലാകാർ അണിനിരക്കുന്ന നൃത്ത സംഗീത പരിപാടികൾ, കാർണവൽ എന്നു പേരിട്ട അതിനൂതന റൈഡുകളും സ്കിൽ ഗെയിമുകളും , കുട്ടികൾക്കുള്ള കിടിലൻ ഗെയിമുകൾ, നൂറിലേറെ രുചിശാലകളിലായി ലോകത്തിെൻറ സകല കോണുകളിൽ നിന്നുമുള്ള ഭക്ഷണ വിഭവങ്ങൾ എന്നിവയുമെല്ലാം ആഗോള ഗ്രാമത്തിലുണ്ടാവും.
എല്ലാ വെള്ളിയാഴ്ചകളിലും രാത്രി ഒമ്പതിന് സംഗീത പരിപാടികളുണ്ടാവും. മലയാളികളുടെ പ്രിയ ഗായികയായ ശ്രേയാ ഘോഷാലും എത്തുന്നുണ്ട്. 18300 വാഹന പാർക്കിങ് ലോട്ടുകളാണ് ഇക്കുറിയുണ്ടാവുക. ആദ്യമായി ബൈക്കുകൾക്ക് വേണ്ടിയും പ്രത്യേക പാർക്കിങ് ഇടം ക്രമീകരിച്ചിട്ടുണ്ട്. റാശിദീയ, മാൾ ഒഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് പുതുതായി തുടങ്ങിയതുൾപ്പെടെ നാല് ബസ് റൂട്ടുകൾ ഇവിടേക്കുണ്ട്. വില്ലേജിന് ചുറ്റുമായി പതിനായിരത്തിലേറെ മരങ്ങളാണ് പുതുതായി നട്ടുപിടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.