ഗ്ലോബൽ വില്ലേജിൽ പോകാൻ കൂടുതൽ ബസുകൾ
text_fieldsദുബൈ: വിനോദവും വിസ്മയങ്ങളുമായി ലോകം ദുബൈയിൽ സന്ധിക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക് രണ്ട് പുതിയ ബസ് റൂട്ടുകൾ. ഗ്ലോബൽ വില്ലേജിെൻറ വാതിൽ തുറക്കുന്ന നവംബർ ഒന്നിന് തന്നെ 102,106 നമ്പർ ബസ് റൂട്ടുകളിലും സർവീസ് തുടങ്ങും. പൊതുഗതാഗത സൗകര്യങ്ങളോട് വർധിച്ചു വരുന്ന താൽപര്യം പരിഗണിച്ചാണ് രണ്ട് ബസ് റൂട്ടുകൾ കൂടി തുടങ്ങുന്നതെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ആസൂത്രണ വിഭാഗം ഡയറക്ടർ മുഹമ്മദ് അബൂബക്കർ അൽ ഹാഷിമി പറഞ്ഞു. റാശിദീയ മെട്രോ സ്റ്റേഷനിൽ നിന്നാരംഭിച്ച് ഗ്ലോബൽ വില്ലേജിൽ എത്തുന്നതാണ് 102 ബസ് റൂട്ട്. 106 നമ്പർ റൂട്ട് മാൾ ഒഫ് എമിറേറ്റ്സിൽ നിന്നാണ് ആരംഭിക്കുക.
ഗ്ലോബൽ വില്ലേജിലേക്ക് കൂടുതലായി എത്തുന്ന ആളുകളുടെ സൗകര്യം കണക്കിലെടുത്ത് 103,104 നമ്പർ റൂട്ടുകളും പുനരാരംഭിക്കുന്നുണ്ട്. റൂട്ട് 103 യൂനിയൻ മെട്രോ സ്റ്റേഷനിൽ നിന്നാരംഭിച്ച് അൽ റാബത് സ്ട്രീറ്റ് മുഖേന ഗ്ലോബൽ വില്ലേജിലേക്ക് പോകും. റൂട്ട് 104 അൽ ഗുബൈബ സ്റ്റേഷനിൽ നിന്നാരംഭിച്ച് ജാഫിലിയ്യ മെട്രോ സ്റ്റേഷൻ വഴി ഗ്ലോബൽ വില്ലേജിൽ എത്തും. നഗരത്തിലെ ജനസംഖ്യാ വർധന അനുസരിച്ച് വർധിക്കുന്ന ആവശ്യങ്ങൾ കണക്കിലെടുത്തും പരിസ്ഥിതിക്ക് ഇണങ്ങുന്നതും സൗകര്യപ്രദവുമായ പൊതുഗതാഗത ശീലങ്ങൾ വ്യാപിപ്പിക്കുന്നതിനുമായി ഗതാഗത ശൃംഖല കൂടുതൽ കരുത്തുറ്റതാക്കാൻ ആർ.ടി.എ ശ്രദ്ധിക്കുമെന്ന് ഹാഷിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.