ഗ്ലോബല്‍ വില്ലേജില്‍ ഇന്ന് ‘പ്രവാസോല്‍സവ’ രാവ്
text_fieldsദുബൈ: പ്രവാസലോകം കാത്തിരുന്ന ആഘോഷരാവിന് ഇന്ന് തിരശ്ശീല ഉയരും. വെള്ളിത്തിരയിലെ താരങ്ങള്‍ മണ്ണിലിറങ്ങി മിന്നുന്ന മീഡിയവണ്‍ ‘പ്രവാസോല്‍സവം 2018’ ന് രാത്രി എട്ടരക്കാണ് തുടക്കമാവുക. ദുബൈ ആഗോള ഗ്രാമത്തിെൻറ മുഖ്യവേദിയില്‍ അരങ്ങേറുന്ന മീഡിയവണ്‍ അഞ്ചാംവാര്‍ഷികാഘോഷ പരിപാടിയില്‍ മലയാളത്തിെൻറ മഹാനടന്‍ മോഹന്‍ലാലിനെ ആദരിക്കും.
വെള്ളിത്തിരയില്‍ ഭാവപകര്‍ച്ചകളുടെ പകരം വെക്കാനില്ലാത്ത 40 വര്‍ഷം പിന്നിടുന്ന വേളയിലാണ് വിസ്മയനടന്‍ മോഹന്‍ലാലിനെ മീഡിയവണ്‍ പ്രവാസോല്‍സവത്തില്‍ ആദരിക്കുന്നത്. ഒപ്പം പിന്നണിഗാന രംഗത്ത് 35 വര്‍ഷം പിന്നിട്ട ഗായകന്‍ എം.ജി. ശ്രീകുമാര്‍, ‘മിന്നാമിനുങ്ങി’ലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി എന്നിവരെയും.
കലാ,സംഗീത മേഖലകളിലെ വലിയൊരു നിര വേദിയിൽ എത്തും. പ്രവാസലോകം ഇതുവരെ കാണാത്ത വേറിട്ടൊരു രാവൊരുക്കാനുള്ള സജ്ജീകരങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് പ്രോഗ്രാം ഡയറക്ടര്‍ ജ്യോതി വെള്ളല്ലൂര്‍ പറഞ്ഞു. ആധുനിക ശബ്ദ, വെളിച്ച സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് പരിപാടികള്‍. ആദ്യമായാണ് ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ മുഖ്യവേദി ഒരു മലയാളം ചാനലിെൻറ ആഘോഷങ്ങൾക്കായി തുറന്നിടുന്നത്.
നൈല ഉഷ, സ്റ്റീഫൻ ദേവസ്യ, ബാലഭാസ്കർ, ഹരിചരൺ, മഞ് ജരി, വിനോദ് കോവൂർ.
സയനോര, ബേബി ശ്രേയ ഉൾപ്പെടെയുള്ള പ്രതിഭകൾ കലാവിരുന്നൊരുക്കാനുണ്ടാകും. മൂന്നര മണിക്കൂർ നീളുന്ന മേളക്ക് ചടുലത പകരാൻ ‘അളിയൻസ് ’ നര്‍ത്തകസംഘവും എത്തും. മീഡിയവണിലൂടെ ജനഹൃദയങ്ങളില്‍ ചേക്കേറിയ വിനോദ് കോവൂരിെൻറ ‘മൂസക്കായി’യും, സുരഭി ലക്ഷ്മിയുടെ ‘പാത്തു’വും പുതിയ നമ്പറുകളുമായി ചിരിയുടെ വെടിക്കെട്ടൊരുക്കാനുണ്ടാകും. ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശന ടിക്കറ്റെടുക്കുന്ന ആര്‍ക്കും മറ്റ് പാസുകളില്ലാതെ 'പ്രവാസോല്‍സവം' ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.