ഗ്ലോബൽ വില്ലേജിൽ വിൽക്കുന്നത് ദുബൈ നഗരസഭ പരിശോധിച്ച് ഉറപ്പാക്കിയ ഭക്ഷണം
text_fieldsദുബൈ: കുടുംബവും കുട്ടികളുമെല്ലാം കൂടി ഉല്ലാസ കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ പോകുേമ്പാൾ ഭക്ഷണത്തിെൻറ വൃത്തിയേയും നിലവാരത്തേയും കുറിച്ച് ശങ്ക വേണ്ട. ദുബൈ നഗരസഭയുടെ കേന്ദ്ര ലാബിൽ പരിശോധിച്ച് നിലവാരം ഉറപ്പാക്കിയ ഭക്ഷണമാണ് ഇവിടെ പ്രദർശിപ്പിക്കുകയും വിൽക്കുകയൂം ചെയ്യുന്നതെന്ന് നഗരസഭ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വിഭാഗവുമായി സഹകരിച്ചാണ് വ്യത്യസ്ത രീതിയിലെ പരിശോധനകൾ നടത്തുന്നത്. ലോകത്തിെൻറ എല്ലാ കോണുകളിൽ നിന്നും ആളുകൾ വന്നെത്തുന്ന ഗ്ലോബൽ വില്ലേജിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ അത്യന്താപേക്ഷിതമാണ്. കലർപ്പുകളിലെന്നും മായം ചേർത്തിട്ടില്ലെന്നും രോഗാണു മുക്തമാണെന്നും ഉറപ്പാക്കാൻ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധനകൾ നടത്തുക. േതൻ, സുഗന്ധ വ്യഞ്ജനങ്ങൾ, പാൽ ഉൽപന്നങ്ങൾ, ഹെർബൽ വസ്തുക്കൾ, നേരിട്ട് കഴിക്കാവുന്ന വസ്തുക്കൾ എന്നിവയെല്ലാം പരിശോധനാ വിധേയമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.