ഒരു കപ്പ് ചായ; ഗ്ലോബൽ വില്ലേജിന് ലോക റെേക്കാർഡ്
text_fieldsദുബൈ: വ്യാഴാഴ്ച വൈകിട്ട് ഗ്ലോബൽ വില്ലേജിൽ ഒരു കപ്പ് ചായ ഉണ്ടാക്കി. ചായക്കപ്പിന് വലിപ്പം അൽപം കൂടുതലായിരുന്നു. വലുതെന്ന് പറഞ്ഞാൽ ലോകത്തെ ഏറ്റവും വലുത്. 3.66 മീറ്റർ ഉയരവും 1.42 മീറ്റർ വ്യാസവുമാണ് കപ്പിനുണ്ടായിരുന്നത്. ഇതിൽ നിറക്കാൻ 5000 ലിറ്റർ ചായ േവണ്ടിവന്നു. ഇതിലും വലിയ ചായ ക്കപ്പ് ലോകത്തില്ല എന്നതിന് തെളിവായി ഗിന്നസ് ബുക്ക് അധികൃതർ സർട്ടിഫിക്കറ്റും നൽകി. 138 പാചകക്കാർ ചേർന്നാണ് ചായ തയാറാക്കിയത്. ഇതിനായി 70 അടുപ്പുകളും സജ്ജമാക്കി.
രാവിലെ ഒമ്പതിന് തുടങ്ങിയ പാചകം വൈകിട്ട് മൂന്നിനാണ് തീർന്നത്. 55000 സാധാരണ കപ്പുകളിൽ നിറക്കാനുള്ള ചായയാണ് ഭീമൻ കപ്പിൽ നിറഞ്ഞ് തുളുമ്പിയത്. 4500 ലിറ്റർ നിർമിക്കാനാണ് ലക്ഷ്യം വെച്ചതെങ്കിലും പൂർത്തിയായേപ്പാൾ 5000 ലിറ്ററിൽ എത്തി. 80 ഡിഗ്രി ചൂടിലാണ് ചായ സൂക്ഷിച്ചത്. പാചകക്കാരുടെ കൂട്ടായ്മയുടെ പ്രഡിഡൻറ് ഉവേ മൈക്കിൾ ആയിരുന്നു പാചക സംഘത്തെ നയിച്ചത്. ചായ യു.എ.ഇയുടെ സംസ്ക്കാരത്തിൽ ഒഴിച്ചുകൂടാനാവാത്തതാണെന്നും ഇൗ ലോക റിക്കാറഡ് കൈവരിച്ചതിൽ അഭിമാനമുണ്ടെന്നും ഗ്ലോബൽ വില്ലേജ് സി.ഇ.ഒ. ബദർ അൻവാഹി പറഞ്ഞു. ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്ക് ചായ സൗജന്യമായി വിതരണം ചെയ്താണ് നേട്ടം ആഘോഷിച്ചത്.
ചൈന സ്ഥാപിച്ച 4050 ലിറ്റർ ചായയുടെ നേട്ടമാണ് പഴങ്കഥയായത്. 155 കിലോ ചായപ്പൊടി, 300കിലോ പാൽപ്പൊടി, 380 കിലോ പഞ്ചസാര, 7.5 കിലോ ഗ്രാമ്പൂ, 155 കിലോ ഇഞ്ചി, 47 കിലോ കറുവപ്പട്ട, 47 കിലോ ഏലക്കാപ്പൊടി എന്നിവയാണ് ചായയുണ്ടാക്കാൻ ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.