ഗ്ലോബൽ വില്ലേജിന് ദുബൈ ടൂറിസം വകുപ്പിന്റെ രണ്ട് അവാർഡുകൾ
text_fieldsദുബൈ: നഗരത്തിലെ സുപ്രധാന വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിന് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പിന്റെ രണ്ട് അവാർഡുകൾ. മികച്ച ഗുണനിലവാരത്തിനും മികച്ച ഉപഭോക്തൃ സേവനത്തിനുമാണ് പുരസ്കാരങ്ങൾ നേടിയത്. ഉപഭോക്തൃ സേവനത്തിൽ മികവു പുലർത്തുന്ന സ്ഥാപനങ്ങളിൽനിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സംയോജിതമായ ഒരു സംവിധാനം രൂപപ്പെടുത്തുകയും തുടർച്ചയായി മികവ് പുലർത്താനും നവീകരണങ്ങൾ നടത്താനും സാധിച്ചതാണ് ‘ദുബൈ ക്വാളിറ്റി അവാർഡ്’ നേട്ടത്തിന് കാരണമായത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്താനായി നടത്തിയ ശ്രമങ്ങളാണ് ‘ദുബൈ സർവിസ് എക്സലൻസ് സ്കീം’ അവാർഡിന് പരിഗണിക്കപ്പെടാൻ കാരണമായത്.
അവാർഡ് നേട്ടത്തിൽ വലിയ ആഹ്ലാദമുണ്ടെന്ന് ദുബൈ ഹോൾഡിങ് എന്റർടെയ്ൻമെന്റ് സി.ഒ.ഒ മുഹമ്മദ് ശറഫ് പ്രതികരിച്ചു. ഓരോ സീസണിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് സന്ദർശകരെത്തുന്ന വിനോദ കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്. മുൻകാലങ്ങളിലും മികച്ച സേവനത്തിന് ഗ്ലോബൽ വില്ലേജിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.