നെഗറ്റിവ് സർട്ടിഫിക്കറ്റുമായി ഷാർജ ഇന്ന് സ്കൂളിലേക്ക്
text_fieldsഷാർജ: പാഠപുസ്തകത്തോടൊപ്പം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി ഷാർജയിലെ വിദ്യാർഥികൾ ഇന്ന് സ്കൂളിലെത്തും. സൗജന്യമായാണ് കോവിഡ്-19 പരിശോധന നടക്കുന്നത്. കോവിഡ് ചട്ടങ്ങൾ സംബന്ധിച്ച കത്ത് സ്കൂൾ അധികൃതർക്കും പരിശോധന സംബന്ധിച്ച അറിയിപ്പ് വിദ്യാർഥികൾക്കും അയച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തണമെന്ന നിർദേശത്തെ തുടർന്നാണിത്. യു.എ.ഇയിലെ മിക്ക എമിറേറ്റുകളിലും നേരത്തെ സ്കൂളുകൾ തുറന്നപ്പോൾ ഷാർജ വിദൂര വിദ്യാഭ്യാസ രീതി തുടരുകയായിരുന്നു.
ഓൺലൈൻ വിദ്യാഭ്യാസമോ സ്കൂളിൽ നേരിട്ടെത്തിയുള്ള പഠനമോ തീരുമാനിക്കാൻ രക്ഷിതാക്കൾക്ക് അനുവാദം നൽകിയിട്ടുണ്ട്. താപ പരിശോധന, മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.