സിറ്റിയുടെ തട്ടകത്തിൽ പയറ്റിത്തെളിയാൻ ഗോകുലും ആര്യനും
text_fieldsദുബൈ: പെപ് ഗാർഡിയോളയുടെ പരിശീലനമുറകൾ ഏറ്റുപാടുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ കളിപഠിക്കാൻ രണ്ട് മലയാളി കുട്ടികൾ. ഏഴാം ക്ലാസുകാരൻ േഗാകുൽ ബാലുവും എട്ടാം ക്ലാസ് വിദ്യാർഥി ആര്യൻ ഹരിദാസുമാണ് സിറ്റി അക്കാദമിയിലേക്ക് സെലക്ഷൻ നേടിയത്. സെലക്ഷൻ ട്രയൽസിൽ നൂറുകണക്കിന് കുട്ടികളെ മറികടന്നാണ് ഇരുവരും അവസാന 16ൽ ഇടം പിടിച്ചത്. ഞായറാഴ്ച ദുബൈയിലെ അക്കാദമിയിൽ സിറ്റിയുടെ നീലജഴ്സിയിൽ പരിശീലനം തുടങ്ങിയ ആര്യനും ഗോകുലും മികച്ച പ്രകടനം പുറത്തെടുത്ത് പെപ് ഗാർഡിയോളയുടെ സ്വന്തം ശിഷ്യന്മാരാവാമെന്ന ആത്മവിശ്വാസത്തിലാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യു.എ.ഇയുടെ സ്വന്തം ടീമായ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ ദിവസം ആരംഭിച്ച ടാലൻറഡ് െപ്ലയർ പ്രോഗ്രാമാണ് (ടി.പി.പി) ഇരുവർക്കും വഴിതെളിച്ചത്. മൂന്നു ദിവസത്തെ കാമ്പിനും സെലക്ഷൻ ട്രയൽസിനും ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. ദുബൈക്ക് പുറമെ ജപ്പാനിലും യു.കെയിലുമുള്ള സിറ്റി അക്കാദമിയിൽ ഇവർക്ക് സൗജന്യമായി പരിശീലനം നൽകും. മികച്ച പ്രകടനം നടത്തുന്നവരെ മാഞ്ചസ്റ്ററിലുള്ള സിറ്റിയുടെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് തെരഞ്ഞെടുക്കും.മുൻ കേരള അണ്ടർ 16 പരിശീലകൻ അരുൺ പ്രതാപിെൻറ ശിഷ്യന്മാരാണ് ഇരുവരും. അബൂദബി കപ്പ് ചാമ്പ്യന്മാരായപ്പോൾ ഇരുവർക്കും മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയം സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു.
സ്റ്റാർ സ്ട്രൈക്കർ ഗോകുൽ
തൃശൂർ ഇരിഞ്ഞാലക്കുട ചേരംപറമ്പിൽ ബാലഗോപാൽ-ഷൈനി ദമ്പതികളുടെ മകനായ ഗോകുൽ രണ്ടാം ക്ലാസിൽ പഠിക്കുേമ്പാൾ പന്തുതട്ടി തുടങ്ങിയതാണ്. സിറ്റി ക്യാമ്പിൽ അണ്ടർ 13ലാണ് ഗോകുലിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യം ആഫ്രിക്കൻ കോച്ച് ഇസ്സയുടെ കീഴിലായിരുന്നു പരിശീലനം. പിന്നീട് അറേബ്യൻ സ്ട്രൈക്കേഴ്സിൽ അരുൺ പ്രതാപിെൻറ ശിഷ്യനായി. കഴിഞ്ഞ വർഷം യു.എ.ഇയിലെ നമ്പർ വൺ ഫുട്ബാൾ ക്ലബായ ഷബാബ് അൽ അഹ്ലിയുടെ താരമായി. വർക്ക അവർ ഓൺ സ്കൂളിലെ വിദ്യാർഥിയായ ഗോകുലിെൻറ ഏറ്റവും വലിയ സ്വപ്നം ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതാണ്. മുൻനിരയിലാണ് കളി. ഷാർജ അൽനാദയിൽ മാതാപിതാക്കൾക്കും സഹോദരൻ ഗൗതമിനുമൊപ്പമാണ് താമസം.
മധ്യനിരയിൽ ആര്യൻ
പാലക്കാട് മുടപ്പല്ലൂർ പള്ളിത്തൊടി ഹരിദാസിെൻറയും ദീപ്നയുടെയും മകൻ ആര്യൻ അണ്ടർ 14 ഇനത്തിലാണ് സെലക്ഷൻ നേടിയത്. അൽനാസർ ക്ലബിെൻറ താരമായിരുന്ന ആര്യൻ, ഷബാബ് അൽ അഹ്ലിയുമായി കരാർ ഒപ്പിടാനിരിക്കവെയാണ് സിറ്റിയുടെ വിളിയെത്തിയത്. മൂന്നര വയസ്സ് മുതൽ കളി തുടങ്ങിയതാണ്. മധ്യനിരയിൽ ഇടതുവിങ്ങിലാണ് സ്ഥാനം. ഇംഗ്ലീഷ് പ്രീമിയർ ലീഗിനോടാണ് ഏറെയിഷ്ടമെങ്കിലും മനസ്സിൽ കൊണ്ടുനടക്കുന്നത് രണ്ട് ലാ ലീഗ താരങ്ങളെയാണ്, ലൂയിസ് സുവാരസിനെയും റൊണാൾഡീഞ്ഞോയെയും.ഊദ് മേത്ത ഇന്ത്യൻ ഹൈസ്കൂളിലെ വിദ്യാർഥിയായ ആര്യനും കുടുംബവും ഉൗദ്മേത്തയിലാണ് താമസം. സഹോദരൻ ശ്രീഹർഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.