ഭരണാധികാരികളുടെ മുഖചിത്രവുമായി സ്വർണനാണയം
text_fieldsദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ മുഖചിത്രങ്ങൾ പതിച്ച സ്വർണം, വെള്ളി നാണയങ്ങൾ പുറത്തിറക്കി. ദുബൈ മൾട്ടി കമ്മോഡിറ്റീസ് സെന്ററാണ് നാണയങ്ങൾ ബുധനാഴ്ച പുറത്തിറക്കിയത്. കഴിഞ്ഞ 50 വർഷത്തിനിടയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നാണയങ്ങൾ പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
റമദാൻ മാസത്തിന് ശേഷമാണ് വിപണിയിൽ ഇത് ലഭ്യമായിത്തുടങ്ങുക. ചെക് റിപ്പബ്ലിക്കിന്റെ സെൻട്രൽ ബാങ്കിലേക്കുള്ള കറൻസി നാണയങ്ങളുടെ ഔദ്യോഗിക വിതരണക്കാരായ ചെക്ക് മിന്റുമായുള്ള പങ്കാളിത്തത്തിലാണ് നാണയങ്ങൾ പുറത്തിറക്കിയത്. അബൂദബിയിലെ സാദിയാത്ത് ദ്വീപിൽ സ്ഥിതിചെയ്യുന്ന ആർട്ട് മ്യൂസിയമായ ലൂവ്ർ അബൂദബിയുടെ ചിത്രം പതിച്ച നാണയവും പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.