റെയിൻബോ മിൽക്ക് വിൻ 3.6 കിലോ ഗോൾഡ് പ്രമോഷൻ
text_fieldsദുബൈ: ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ മൂന്നു മാസം നീളുന്ന റെയിൻബോ വിൻ 3.6 കിലോ ഗോൾഡ് പ്രമ ോഷെൻറ രണ്ടാമത് നറുക്കെടുപ്പിൽ 400 ഗ്രാം സ്വർണത്തിെൻറ മെഗാ സമ്മാനത്തിന് അബൂദബി ടൂറി സ്റ്റ് ക്ലബ് ടി ഐലൻഡ് കഫറ്റീരിയയിലെ മലപ്പുറം വളവട്ടൂർ സ്വദേശി അഷ്റഫ് മങ്ങാട ്ടുചാലിൽ അർഹനായി. 50 ഗ്രാമിെൻറ നാലു വിജയികൾ അൽഐൻ അൽവാഗണിലെ ശാത്തി അൽരഹാ കഫറ്റീരിയയിലെ മൻഷാദ്, ദുബൈ ഗ്ലോബൽ വില്ലേജ് ഫസ്റ്റ് ഫാസ്റ്റ് ട്രേഡിങ്ങിലെ ഹാഷിം കോയ തങ്ങൾ, അബൂദബി ബനിയാസിലെ ഹൗസ് ഓഫ് ടി കഫറ്റീരിയയിലെ റഷീദ് തനിയുള്ളത്, അബൂദബി മദീന സായിദ് ബേബി കോൺ സെയിൽ കഫറ്റീരിയയിലെ മുഹമ്മദ് കെൻസ് എന്നിവരാണ്.
ഷാർജ സാമ്പത്തിക നറുക്കെടുപ്പ് വിഭാഗം പ്രതിനിധി ഹംദ അബ്ദുല്ല അൽ സുവൈദി, ചോയ്ത്രം ജനറൽ മാനേജർ ഗ്ലൈട്ടൻ ഗോൺസാൽവേസ്, സെയിൽസ് മാനേജർ നാസർ അഹ്മദ്, ഫ്രീസ് ലാൻഡ് യു.എ.ഇ സെയിൽസ് മാനേജർ ആസിഫ് അഹമ്മദ്, ഏരിയ മാനേജർമാരായ മോസം ബഷീർ നകാശ്, ജംഷിഖ് മൊയ്തീൻ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 18, മാർച്ച് 3, 18, ഏപ്രിൽ 5 തീയതികളിലായി അടുത്ത നറുക്കെടുപ്പുകൾ നടക്കും.
ഓരോ നറുക്കെടുപ്പിലൂടെയും ഓരോ മെഗാ വിജയിക്കും 400 ഗ്രാം സ്വർണവും നാലു വിജയികൾക്ക് 50 ഗ്രാം വീതം സ്വർണവുമാണ് സമ്മാനമായി നൽകുന്നത്. യു.എ.ഇയിലെ റസ്റ്റാറൻറ് കഫറ്റീരിയ ഉടമസ്ഥർ മൂന്നു കാർട്ടൺ റെയിൻബോ കേറ്ററിങ് പാക്കോ ഏലക്കായയുടെ 410 ഗ്രാം കാർട്ടൺ പാലോ വാങ്ങുേമ്പാൾ സെയിൽസ്മാന്മാർ വഴി ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിന് അവസരം ലഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.