സ്വർണക്കടത്തുകാർ കൊറിയർ സംവിധാനം ദുരുപയോഗിക്കുന്നു
text_fieldsദുബൈ: യാത്രാവിമാനങ്ങൾ കുറഞ്ഞതോടെ സ്വർണക്കടത്തുകാർ കൊറിയർ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി പരാതി. കസ്റ്റംസിെൻറ അറിവോടെയാണ് കൊറിയർ വഴി സ്വർണം കടത്തുന്നത്. ഇതുമൂലം വലയുന്നത് കൊറിയർ കമ്പനി ഉടമകളാണ്. ഇത്തരം കള്ളക്കടത്തുകാരുടെ കള്ളക്കളികൾ വെളിച്ചത്തുകൊണ്ടുവരുമെന്ന് കൊറിയർ കമ്പനിക്കാർ അറിയിച്ചു.
വിസിറ്റ് വിസ ലഭിക്കാൻ എളുപ്പമല്ലാതെ വന്നതും വിമാനങ്ങൾ കുറഞ്ഞതുമാണ് കൊറിയർ കമ്പനികളെ ബലിയാടാക്കാൻ കാരണം. ഒരു മാസത്തിനിടെ അഞ്ചോളം കൊറിയർ കമ്പനികൾ വഴി കൊച്ചിയിലേക്കയച്ച സ്വർണമാണ് കൊച്ചിൻ കസ്റ്റംസ് പിടിച്ചെടുത്തത്. കാരിയർക്ക് കൊടുക്കുന്ന പണവും വിമാന ടിക്കറ്റും ലാഭിക്കാം എന്നതും ഈ സംവിധാനം തിരഞ്ഞെടുക്കാൻ മറ്റൊരു കാരണമാണ്. എന്നാൽ, കൊച്ചിൻ കസ്റ്റംസിെൻറ അത്യാധുനിക എക്സ്റേ സ്കാനർ മെഷീനുകളും പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും പ്രതീക്ഷ നൽകുന്നുണ്ട്. ഏത് രീതിയിലുള്ള പാക്കിങ്ങിലൂടെയുമുള്ള സ്വർണക്കടത്തും കണ്ടെത്താൻ കഴിയുമെന്നതിെൻറ തെളിവാണ് പലരീതിയിലുള്ള മിശ്രിതമായിട്ടും പൗഡറായിട്ടും കാർട്ടൺ പാളിയായിട്ടും അയച്ച മുഴുവൻ സ്വർണവും കണ്ടെത്തിയത്. സ്വർണം അയക്കുന്നയാളും നാട്ടിൽ സ്വീകരിക്കുന്നയാളും കസ്റ്റംസിെൻറ നിയമ നടപടിക്ക് വിധേയമാകേണ്ടിവരും. സ്വർണം കണ്ടെത്തുന്നതോടെ കൊറിയർ കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇവരും മേൽവിലാസക്കാർക്കെതിരെ കേസ് ഫയൽ ചെയ്യും. കുടുംബത്തിലേയോ സ്നേഹിതന്മാരുടേയോ തിരിച്ചറിയൽ കാർഡാണ് കള്ളക്കടത്ത് ലോബി ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്വന്തം തിരിച്ചറിയൽ കാർഡുകൾ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ലൈസൻസ് സസ്പെൻഷനിലാകുന്നതോടെ വലിയ പ്രതിസന്ധി നേരിടുന്ന കൊറിയർ കമ്പനികൾ രാജ്യത്തിെൻറ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇത്തരം കള്ളക്കടത്ത് ലോബിയെയും മേൽവിലാസക്കാരെയും സമൂഹ മാധ്യമങ്ങൾ വഴി തുറന്നുകാണിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.