ഗോൾഡൻ ജൂബിലി കരോൾ നടത്തി
text_fieldsദുബൈ: ദുബൈ സി.എസ്.ഐ മലയാളം ഇടവകയുടെ ഗായക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ഗാനശുശ്രൂഷ ഊദ് മേത്തയിലെ ഹോളി ട്രിനിറ്റി ചർച്ചിൽ നടന്നു.
സി.എസ്.ഐ ഇടവകയും ഗായക സംഘവും രൂപവത്കൃതമായിട്ട് 50 വർഷം പൂർത്തിയാകുന്നുവെന്ന പ്രത്യേകതയും ഈ വർഷത്തെ കരോള്‍ സർവിസിനുണ്ട്. 1975ൽ ജെ.ഇ. മാത്യുവിന്റെ നേതൃത്വത്തിൽ 12 അംഗങ്ങളോടെ ആരംഭിച്ച ഗായകസംഘത്തിൽ ഇന്ന് 90 അംഗങ്ങളുണ്ട്. 55 അംഗങ്ങൾ അടങ്ങിയ ജൂനിയർ ക്വയറും ഗായകസംഘത്തിന്റെ ഭാഗമാണ്.
ജൂബി എബ്രഹാമാണ് ക്വയർ മാസ്റ്റർ. ജിനോ മാത്യു ജോയ് അസിസ്റ്റന്റ് ക്വയർ മാസ്റ്ററുമാണ്. ഇടവക വികാരി റവ. രാജു ജേക്കബ് ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
റവ. സ്റ്റീഫൻ മരിയൻ ക്രിസ്മസ് സന്ദേശം നൽകുകയും റവ. പ്രേം മിത്ര ആശംസ നേരുകയും ചെയ്തു. റവ. ചാൾസ് എം. ജെറിൽ, റവ. ബിജു കുഞ്ഞുമ്മൻ, റവ. ബ്രൈറ്റ് മോഹൻ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഇടവക ഗായകസംഘത്തിന്റെ സ്ഥാപക ക്വയർ മാസ്റ്റർ ജെ.ഇ. മാത്യു, മുൻ ക്വയർ മാസ്റ്റർ മാത്യു ഫിലിപ്പ്, സ്ഥാപക അംഗം മാത്യു വർഗീസ്, ജൂബിലി ലോഗോ ഡിസൈൻ ചെയ്ത കൃപ സാറാ തോമസ് എന്നിവരെ ആദരിച്ചു. ഈപ്പൻ കെ. ജോർജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.