വിദ്യാർഥികൾക്ക് ഗോൾഡൻ വിസ: യോഗ്യർ 2036 പേർ
text_fieldsദുബൈ: ഹൈസ്കൂൾ അവസാന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഗോൾഡൻ വിസക്ക് അർഹർ 2036 പേർ. ഇവരുടെ കുടുംബങ്ങൾക്കും 10 വർഷ വിസക്ക് അർഹതയുണ്ടാകുമെന്ന് എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെൻറ് വ്യക്തമാക്കി.
ഈ മാസം ആദ്യത്തിലാണ് ഉന്നതവിജയം നേടുന്ന വിദ്യാർഥികൾക്ക് ഗോൾഡൻ വിസ നൽകുമെന്ന് സർക്കാർ പ്രഖ്യാപനം വന്നത്. ജനറൽ ഗ്രേഡ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ 95 ശതമാനം മാർക്കോ അതിന് തുല്യമായ ഗ്രേഡോ നേടിയവർക്കാണ് വിസ അനുവദിക്കുക. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കരിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന പൊതു-സ്വകാര്യ സ്കൂളുകളിലെ ഗ്രേഡ് 12 ബിരുദധാരികളെയാണ് നിലവിൽ ഗോൾഡൻ വിസക്ക് പരിഗണിച്ചിരിക്കുന്നത്.
മികച്ച വിദ്യാർഥികളെ അംഗീകരിക്കുന്നതിനാണ് യു.എ.ഇ സർക്കാർ പദ്ധതി നടപ്പിലാക്കിയതെന്നും പ്രതിഭകളും കഴിവുറ്റവരുമായവരെ മികച്ചനിലയിൽ വാർത്തെടുക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിെൻറ ലക്ഷ്യമെന്നും എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെൻറ് ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിെൻറ വികസനമുന്നേറ്റത്തിന് സഹായകമാകുന്ന കഴിവുറ്റ വിദ്യാർഥികളെ ആകർഷിക്കാനാണ് ഗോൾഡൻ വിസ അനുവദിക്കുന്നതെന്ന് നേരത്തെ സർക്കാർവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി ആൻഡ് സിറ്റിസൺഷിപ് വെബ്സൈറ്റിൽ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും നേരിട്ട് അപേക്ഷ നൽകാം. ദുബൈ താമസക്കാർക്ക് ഡയറക്ടറേറ്റ് ജനറൽ ഫോർ റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് വെബ്സൈറ്റ് വഴിയും ചെയ്യാം.
കഴിഞ്ഞ ആഴ്ച മുതൽ യോഗ്യരായ വിദ്യാർഥികൾക്ക് ഗോൾഡൻ വിസ അനുവദിച്ചുതുടങ്ങി.
കുറച്ചു വിദ്യാർഥികളും കുടുംബാംഗങ്ങളും സേവനം ഉപയോഗപ്പെടുത്തി ഇതിനകം വിസ കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.