പള്ളികളിൽ 20 വർഷം സേവനമനുഷ്ഠിച്ചവർക്ക് ഗോൾഡൻ വിസ
text_fieldsദുബൈ: എമിറേറ്റിലെ പള്ളികളിൽ 20 വർഷം സേവനമനുഷ്ഠിച്ച ഇമാമുമാർ, മുഅദ്ദിനുകൾ, മുഫ്തികൾ എന്നിവർക്കും മത ഗവേഷകർക്കും ഗോൾഡൻ വിസ അനുവദിക്കാൻ അനുമതി. ദുബൈ എക്സിക്യൂട്ടിവ് ചെയർമാനും കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഇസ്ലാമിന്റെ സഹിഷ്ണുതയുടെയും അനുകമ്പയുടെയും സന്ദേശം പ്രചരിപ്പിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുകൂടാതെ പെരുന്നാളിനോടുബന്ധിച്ച് സാമ്പത്തിക സഹായവും ഇവർക്ക് നൽകും. മാർച്ചിൽ ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും ശമ്പളം വർധിപ്പിക്കാനും ശൈഖ് ഹംദാൻ ഉത്തരവിട്ടിരുന്നു. ദുബൈ ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള പള്ളികളിലെ ജീവനക്കാർക്കാണ് ശമ്പളം വർധിപ്പിച്ചത്.
കൂടാതെ ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫേഴ്സ് ആൻഡ് എൻഡോവ്മെന്റിന് (ജി.എ.ഐ.എ.ഇ) കീഴിലുള്ള പള്ളികളിലെ ഇമാമുമാർ, മുഅദ്ദിനുകൾ എന്നിവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുക ശമ്പളത്തോടൊപ്പം പ്രതിമാസ അലവൻസായി നൽകാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.