രണ്ടു ഡോക്ടർമാർക്കുകൂടി ഗോൾഡൻ വിസ
text_fieldsദുബൈ: രണ്ട് മലയാളി ഡോക്ടർമാർക്ക് കൂടി യു.എ.ഇ ഗോൾഡൻ വിസ. ഡോ. റുബീന സെയ്ഫ് അൽ ജെഹാദ്, ഡോ. സുമയ്യ ബാബു എന്നിവർക്കാണ് ഗോൾഡൻ വിസ നൽകിയത്.ഖിസൈസ് എച്ച്.എന്‍.സി ഡൻറല്‍ ക്ലിനിക് മെഡിക്കല്‍ ഡയറക്ടറായ സുമയ്യ ഇന്ത്യയിലെയും സൗദി അറേബ്യയിലെയും 14 വര്‍ഷത്തെ സേവനത്തിന് ശേഷം 2009ലാണ് യു.എ.ഇയിലെത്തിയത്.
യു.എസ് കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ ലോസ് ആഞ്ജലസ് (യു.സി.എല്‍.എ) സ്കൂള്‍ ഓഡ് ദന്തസ്ട്രിയില്‍നിന്ന് മൈക്രോസ്കോപ്പി ദന്തസ്ട്രിയില്‍ വിദഗ്ധ പരിശീലനം നേടിയിട്ടുള്ള സുമയ്യ ചരിത്രകാരനായ ഡോ. മുസ്ത കമാല്‍ പാഷയുടെയും പ്രഫ. ഹബീബ പാഷയുടെയും മകളാണ്.
കഴിഞ്ഞയാഴ്ച അജ്മാന്‍ എമിഗ്രേഷന്‍ അധികൃതര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍നാസര്‍ സഹോദരിയാണ്. ഭർത്താവ് ഡോ. ബാബു. മക്കൾ: നസ്ല ബാബു, നമീല്‍ ബാബു. ഡോ. ഇസ്മായിൽസ് പോളിക്ലിനിക്കിലെ ജനറൽ പ്രാക്ടീഷനറാണ് റുബീന. മലപ്പുറം തിരൂർ സ്വദേശിയായ റുബീന കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. ഭർത്താവ്: സെയ്ഫ് അൽ ജെഹാദ്. മക്കൾ: ഷെൻസ, അയ്ലിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.