ക്രൈസ്തവർ ദുഃവെള്ളി ആചരിച്ചു; പീഡാനുഭവ വാരത്തിന് സമാപ്തി
text_fieldsഅബൂദബി: യു.എ.ഇയിൽ ആയിരക്കണക്കിന് ൈക്രസ്തവ വിശ്വാസികൾ ദു$ഖവെള്ളി ആചരിച്ചു. അബൂദബി, മുസഫ, അൽഐൻ, ദുബൈ, ഷാർജ,ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലെ ദേവാലയങ്ങളിൽ നടന്ന പ്രാർഥനകളിലും ദുഃഖവെള്ളി ശുശ്രൂഷകളിലും മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ വിശ്വാസികൾ പങ്കെടുത്തു. അബൂദബി ബദാസായിദ് സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് വികാരി കാളിയം മേലിൽ പൗലോസ് കോറെപ്പിസ്കോപ്പ നേതൃത്വം നൽകി. യേശുക്രിസ്തുവിെൻറ ഉയിർപ്പിനെ അനുസ്മരിക്കുന്ന ഉയിർപ്പ് പെരുന്നാൾ ശനിയാഴ്ച നടക്കും.
അബൂദബി സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ ദുഃഖവെള്ളി ശുശ്രൂഷകൾ ഫാ. ജീജൻ എബ്രഹാമിെൻറയും ഫാ. ജിനു കുരുവിളയുടെയും നേതൃത്വത്തിൽ നടത്തി. പീഡാനുഭവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പെങ്കടുത്തു. ശുശ്രൂഷകളിൽ പെങ്കടുത്ത എല്ലാവർക്കും ദുഃഖകഞ്ഞി വിതരണം ചെയ്തു.അബൂദബി സെൻറ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ ഓർത്തഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രസനാധ്യക്ഷൻ യാക്കോബ് മാർ ഏലിയാസ് മെത്രാപോലീത്ത ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ബെന്നി മാത്യു, സഹ വികാരി പോൾ ജേക്കബ് എന്നിവർ സഹ കാർമികരായിരുന്നു.
അബൂദബി സെൻറ് ജോസഫ് കാത്തലിക് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ബിഷപ്പ് പോള്‍ ഹിൻഡർ നേതൃത്വം നല്‍കി. ശനിയാഴ്ച വൈകുന്നേരത്തോടെ ദേവാലയങ്ങളിൽ ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾക്ക് തുടക്കമാവും. അബൂദബി ബദാസായിദ് സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വൈകീട്ട് ആറിന് സന്ധ്യാനമസ്കാരത്തോടുകൂടി ശുശ്രൂഷകൾ ആരംഭിക്കും. 7.15ന് ഉയിർപ്പ് ശുശ്രൂഷ, 7.30ന് വി. കുർബാന, തുടർന്ന് പ്രദിക്ഷിണം, സ്ലീബാ ആഘോഷം, സ്നേഹവിരുന്ന് എന്നിവ നടത്തുമെന്ന് വികാരി ഫാ. കാളിയം മേലിൽ പൗലോസ് കോറെപ്പിസ്കോപ്പ അറിയിച്ചു. മലങ്കര സുറിയാനി കത്തോലിക്ക സഭനോർത്തേൺ എമിറേറ്റ്സ് റാസൽഖൈമ സെൻറ് ആൻറണി പാദുവ ദേവാലയത്തിൽ ദുഃഖവെള്ളി ശുശ്രുഷകൾക്ക് മലങ്കര കത്തോലിക്ക സഭ ഗൾഫ് മേഖല കോർഡിനേറ്റർ ഫാ.മാത്യു കണ്ടത്തിൽ നേതൃത്വം നൽകി.ഫുജൈറ സെൻറ് ഗ്രിഗോറിയോസ് ഒാർത്തഡോക്സ് ദേവാലയത്തിൽ ശുശ്രൂഷകൾക്ക് വികാരി ഫാ. ഡോ. എബ്രഹാം തോമസ് മുഖ്യകാർമികത്വം വഹിച്ചു. പ്രഭാത നമസ്കാരം, ധ്യാനം, ഉച്ച നമസ്കാരം, പ്രദക്ഷിണം, സ്ലീബാ വന്ദനം, കബറടക്ക ശുശ്രൂഷ,കഞ്ഞി നേർച്ച എന്നിവയുണ്ടായിരുന്നു. ആയിരക്കണക്കിനാളുകൾ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.