മീഡിയവൺ ‘മബ്റൂഖ് ഗൾഫ് ടോപ്പേഴ്സി’ന് മികച്ച പ്രതികരണം
text_fieldsദുബൈ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ യു.എ.ഇയിലെ വിദ്യാർഥികളെ ആദരിക്കുന്ന മീഡിയവണിന്റെ ‘മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്’ പരിപാടിക്ക് മികച്ച പ്രതികരണം. അപേക്ഷ സ്വീകരിക്കുന്നത് ആരംഭിച്ച് ദിവസങ്ങൾക്കകം നിരവധി വിദ്യാർഥികളാണ് ചടങ്ങിന് രജിസ്റ്റർ ചെയ്തത്. അബൂദബി, ദുബൈ, അജ്മാൻ എന്നിങ്ങനെ മൂന്നിടങ്ങളിലായാണ് യു.എ.ഇയിൽ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് ഒരുക്കുന്നത്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ വിദ്യാർഥികളെയും കേരള സിലബസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ചവരെയുമാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരം നൽകി ആദരിക്കുന്നത്.
പുരസ്കാരത്തിന് യോഗ്യതയുള്ള വിദ്യാർഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ്.
അർഹരായവർക്ക് mabrook.mediaoneonline.com എന്ന വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാം. ആഗസ്റ്റ് 30ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഹാബിറ്റ് സ്കൂൾ, അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നീ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: +971 52 873 1892, mabrook@mediaonetv.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.