Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right2600 നല്ല...

2600 നല്ല ​ഡ്രൈവർമാർക്ക്​ ദുബൈ പൊലീസി​െൻറ ആദരം

text_fields
bookmark_border
2600 നല്ല ​ഡ്രൈവർമാർക്ക്​ ദുബൈ പൊലീസി​െൻറ ആദരം
cancel

ദുബൈ: നിയമാനുസൃതവും മാന്യവുമായ രീതിയിൽ വാഹനം ഒാടിച്ച 2600 ഡ്രൈവർമാരെ ദുബൈ പൊലീസ്​ ആദരിച്ചു. റോഡ്​ നിയമങ്ങളും മര്യാദകളും പാലിക്കുന്നവർക്ക്​ നൽകുന്ന വൈറ്റ്​ മാർക്കുകളുടെ അടിസ്​ഥാനത്തിലാണ്​ ഇവരെ തെരഞ്ഞെടുത്തത്​. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേർക്ക്​ കാറുകളും സമ്മാനമായി നൽകി.

ഹബ്​ത്തൂർ ഗ്രൂപ്പി​​​െൻറ സഹകരണത്തോടെയാണ്​ ഇവ നൽകിയത്​. ഒരു അമേരിക്കൻ പൗരനും ഇമിറാത്തി പൗരനുമാണ്​ മെഗാ സമ്മാനങ്ങൾ ലഭിച്ചത്​. 1200 ഡ്രൈവർമാർ കഴിഞ്ഞ വർഷം നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ല. ഇവരിൽ 24 വൈറ്റ്​ പോയൻറുകൾ നേടിയവരാണ്​ ആദരിക്കപ്പെട്ടത്​. സമ്മാനവും പ്രശംസാപത്രവും ഇവർക്ക്​ നൽകി. ഇതോടൊപ്പം 18 നും 21നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവർക്ക്​ പ്ര​േത്യക സമ്മാനങ്ങളും നൽകി.

2013 ലാണ്​ വൈറ്റ്​ പോയൻറുകൾ നൽകിത്തുടങ്ങിയത്​. ഇതുവരെ 65,298 പേർക്ക്​ വൈറ്റ്​ പോയൻറ്​ ലഭിച്ചിട്ടുണ്ട്​. ഇതിൽ 50,576 പേർ പുരുഷൻമാരും 14,722 പേർ സ്​ത്രീകളുമാണ്​. ആദരിക്കപ്പെടുന്നവരുടെ എണ്ണവും എല്ലാ വർഷവും വർധിക്കുന്നുണ്ട്​. 2014 ൽ 1500 പേർ ആദരിക്കപ്പെട്ടപ്പോൾ 2015ൽ 1800പേരും 2016ൽ 2000 പേരും ആദരിക്കപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewsGood Service
News Summary - good service-uae-gulfnews
Next Story