ഡോക്ടറേറ്റ് നേടി
text_fieldsദുബൈ: ഭാരതിദാസൻ യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി നീലേശ്വരം പരപ്പ സ്വദേശി താജുദ്ദീൻ കാരാട്ട്. ജമാൽ മുഹമ്മദ് കോളജിലെ അസോസിയേറ്റ് പ്രഫസർ ഡോ. അൻവർ സാദിഖിന്റെ കീഴിലായിരുന്നു ഗവേഷണം.
ഫോറൻസിക് ഡോപ്പിങ് കൺട്രോളിനു വേണ്ടിയുള്ള മാസ് സ്പെക്ട്രോമെട്രി സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ദുബൈ ഇക്വയിൻ ഫോറൻസിക് യൂനിറ്റിൽ ഡെപ്യൂട്ടി ടെക്നിക്കൽ മാനേജറാണ് താജുദ്ദീൻ.
ദുബൈ കാഞ്ഞങ്ങാട് മലയോര മേഖല കെ.എം.സി.സി ജനറൽ സെക്രട്ടറിയും, സി.എൻ കുഞ്ഞാമു ഹാജിയുടെയും സി.എൽ. താഹിറയുടെയും മകനാണ്.
2004ൽ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്സിയിലും 2006ൽ ഷിമോഗ കുവെംപു യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എസ്സിയിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. മേൽപ്പറമ്പ് സ്വദേശിനി ഹവാബി ലുബൈനയാണ് ഭാര്യ. ഫാത്തിമ സിദ, സഹ്വ മർയം എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.