സർക്കാർ വിമാനം അയച്ചു; ഫിലിപ്പിനോകൾ നാടണഞ്ഞു
text_fieldsദുബൈ: യാത്രവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഫിലിപ്പിനോകൾ സർക്കാർ സഹായത്താൽ നാടണഞ്ഞു. രോഗം മൂലം ബുദ്ധിമുട്ടുന്നവരും പ്രായമേറിയവരും കുഞ്ഞുങ്ങളുമടക്കം 347 പേരാണ് ചൊവ്വാഴ്ച നാട്ടിലേക്ക് പറന്നത്.
യു.എ.ഇ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് തിങ്കളാഴ്ച മുതലാണ് ഫിലിപ്പീൻസ് സർക്കാർ വിലക്കേർപെടുത്തിയത്. പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഒമാൻ എന്നി രാജ്യങ്ങളിൽ നിന്നുള്ളവർക്കും ജൂൺ 15 വരെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാരിൽ അത്യാവശ്യമായി നാടണയേണ്ടവർക്ക് സഹായമായി വിമാനം അയച്ചത്. ഫിലിപ്പീൻസ് എംബസി വഴിയാണ് ഇവെര നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയത്.
തൊഴിലാളികൾ, രോഗികൾ, നാടുകടത്തപ്പെട്ടവർ, വിസ കാലാവധി കഴിയാത്തവർ, ചെറിയ കുട്ടികൾ തുടങ്ങിയവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അത്യാവശ്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്ന് ഫിലിപ്പീൻസ് എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.