പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണം –ടി.ജെ. സനീഷ് കുമാർ എം.എൽ.എ
text_fieldsദുബൈ: പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടികളിൽ നിന്ന് കേന്ദ്ര-സംസ്ഥാനസർക്കാറുകൾ പിന്മാറണമെന്ന് ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ പറഞ്ഞു. ഇൻകാസ് ദുബൈ-ഷാർജ തൃശൂർ ജില്ല കമ്മിറ്റികൾ നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിയാവശ്യാർഥം വിദേശത്തേക്ക് പോകുന്ന പ്രവാസികളിൽ നിന്ന് റാപ്പിഡ് ടെസ്റ്റിെൻറ പേരിൽ 2500 രൂപയോളമാണ് കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ഈടാക്കുന്നത്. 500 രൂപയിൽ താഴെ മാത്രം െചലവു വരുന്ന ടെസ്റ്റിനാണ് എയർപോർട്ടിൽ അഞ്ചിരട്ടിയിലധികം ഈടാക്കുന്നതെന്നത് കടുത്ത ചൂഷണമാണ്. പ്രവാസികൾക്ക് പ്രാധാന്യം നൽകുന്ന നടപടികൾ സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടാകും -അദ്ദേഹം പറഞ്ഞു.
ഇൻകാസ് ഷാർജ തൃശൂർ ജില്ല പ്രസിഡൻറ് കെ.എം. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ സംഗമം ഉദ്ഘാടനം ചെയ്തു. ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ, മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് റോബി വടക്കേത്തല, ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിൽ, വൈസ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ, ഷാർജ ഇൻകാസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, ദുബൈ ഇൻകാസ് പ്രസിഡൻറ് നദീർ കാപ്പാട്, അജ്മാൻ ഇൻകാസ് മുൻ പ്രസിഡൻറ് നസീർ മുറ്റിച്ചൂർ, ഇൻകാസ് ഭാരവാഹികളായ ചന്ദ്രപ്രകാശ് ഇടമന, സുഭാഷ് ചന്ദ്രബോസ്, വി.കെ.പി. മുരളീധരൻ, ഷാജി പി. കാസ്മി, ഷാൻറി തോമസ്, നാസർ അൽധാന, ഇ.വൈ. സുധീർ, സി.എ. ബിജു തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ എയർപോർട്ടുകളിലെ റാപ്പിഡ് ടെസ്റ്റ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ഇൻകാസ് ദുബൈ ഷാർജ തൃശൂർ ജില്ല കമ്മിറ്റികളുടെ നിവേദനം ഭാരവാഹികൾ ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എക്ക് കൈമാറി. ഇൻകാസ് ദുബൈ തൃശൂർ ജില്ല പ്രസിഡൻറ് ബി. പവിത്രൻ സ്വാഗതവും ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.