ആർട്ടിഫിഷ്യൽ ഇൻറലിജൻസ്: സർക്കാർ പ്രവർത്തനം ലളിതമാക്കാനൊരുങ്ങി യു.എ.ഇ
text_fieldsഅബൂദബി: നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) വളർച്ച സർക്കാരിെൻറ പ്രവർത്തനം ലളിതമാക്കുമെന്നും വികസനപ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കുമെന്നും വിലയിരുത്തൽ.
യു.എ.ഇ സർക്കാരിനും ബിസിനസ് തലവൻമാർക്കും നിർമിതബുദ്ധിയുടെ സാധ്യതകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ് ബിൻ സായിദ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് യൂനിവേഴ്സിറ്റിയിൽ (എം.ബി.ഇസഡ് യു.എ.ഐ) കോഴ്സുകൾ ആരംഭിച്ചതിനു പിന്നാലെയാണ് പദ്ധതിയെ സ്വാഗതം ചെയ്തു നിരവധി പേർ രംഗത്തെത്തിയത്. നിർമിതബുദ്ധി ഉപയോഗിക്കുന്നതിലൂടെ സമയവും ചെലവും ലാഭിക്കാനാകുമെന്ന് അബൂദബി സർക്കാരിെൻറ സൈബർ സുരക്ഷ, നിർമിതബുദ്ധി വിഭാഗം ഡയറക്ടർ ഡോ. ഇബ്രാഹിം അൽ അൽകീം അൽസഅബി പറഞ്ഞു.
ഇതുവഴി പശ്ചിമേഷ്യയുടെ വാർഷിക ബജറ്റിൽ 25.7 ബില്യൻ ഡോളറിെൻറ നേട്ടമുണ്ടാക്കുമെന്നാണ് ആഗോള കൺസൾട്ടിങ് സ്ഥാപനമായ ഒലിവർ വിമൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. നിലവിൽ സർക്കാരുകൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക, വരുമാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിർമിത ബുദ്ധിയും ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾക്കും ശേഷിയുണ്ടെന്ന് ഒലിവർ വിമനുമായി സഹകരിച്ചു പ്രവർത്തിക്കുന്ന മാനുവർ അബട്ട് പറയുന്നു.
അസോസിയേഷൻ ഓഫ് ചേർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്സ്, ചാർട്ടേഡ് അക്കൗണ്ടൻറ്സ് ആസ്ത്രേലിയ ആൻറ് ന്യൂസിലാൻറ് എന്നിവ ഇതുസംബന്ധിച്ച് 21 രാജ്യങ്ങളിൽ സർവേ നടത്തി. യു.എ.ഇയിലെ 51 ശതമാനം താമസക്കാരും നിർമിതബുദ്ധി ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവരാണെന്ന് സർവേയിൽ പറയുന്നു.
എം.ബി.ഇസഡ് യു.എ.ഐയിൽ ആറ് കോഴ്സുകളാണ് പദ്ധതിയുടെ ഭാഗമായി നടത്തുക. ലോകപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ളവരും ആഗോള കമ്പനികളിലെ പ്രതിനിധികളും യൂനിവേഴ്സിറ്റിയിലെ പ്രഫസർമാരുമാണ് കോഴ്സുകൾ നയിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.