സർക്കാർ ഒാഫിസുകളുടെ കാര്യക്ഷമത നിർണയിക്കുന്നു; ഫലം സെപ്റ്റംബർ 14ന്
text_fieldsദുബൈ: സർക്കാർ ഒാഫിസുകളുടെ കാര്യക്ഷമത നിർണയിക്കുന്നതിനുള്ള പരിശോധന തിങ്കളാഴ്ച ആരംഭിച്ചു. ഒാഫിസുകളൂടെ റാങ്കിങ് നടത്തുന്നതിന് വേണ്ടിയാണ് പരിശോധന. 600 സർക്കാർ ഒാഫിസുകളൂടെ സേവനം വിലയിരുത്തി ഫലം സെപ്റ്റംബർ 14ന് പ്രസിദ്ധീകരിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. ഏറ്റവും മികച്ചതും ഏറ്റവും മോശവുമായ അഞ്ച് വീതം ഒാഫിസുകളുടെ പേരാണ് ഫലത്തിൽ പരാമർശിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മോശം പ്രകടനം കാഴ്ചവെക്കുന്ന സർക്കാർ സേവന കേന്ദ്രങ്ങളെ മുഹമ്മദ് ബിൻ റാശിദ് വിമർശിക്കുകയും നന്നായി പ്രവർത്തിക്കാത്ത ജീവനക്കാരെ ഒഴിവാക്കുമെന്ന് അറിയിക്കുകയും ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് കേന്ദ്രങ്ങളുടെ കാര്യക്ഷമത നിർണയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
നമ്മുടെ സേവനങ്ങളുെടയും സംവിധാനങ്ങളുടെയും കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന പദവിയിൽ കുറഞ്ഞ ഒന്നുകൊണ്ടും നാം സംതൃപ്തരാവില്ലെന്ന് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സേവനങ്ങളുൈട ഗുണനിലവാരം ഉയർത്തുന്നതിനും ഉന്നത നിലവാരം കൈവരിക്കുന്നതിനും വേണ്ടി സർക്കാർ ഒാഫിസുകളിൽ മുഹമ്മദ് ബിൻ റാശിദ് അപ്രതീക്ഷിത സന്ദർശനങ്ങൾ നടത്താറുണ്ട്. കഴിഞ്ഞ വർഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും 2016ൽ ദുെബെ ഭൂ വകുപ്പിലും സാമ്പത്തിക വികസന വകുപ്പിലും ഇത്തരം സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.