ഗ്രാൻഡ് മീലാദ് കോൺഫറൻസ്: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsദുബൈ: ഒക്ടോബർ 30ന് നടക്കുന്ന ഗ്രാൻഡ് മീലാദ് കോൺഫറൻസിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഭാരവാഹികളെ പ്രഖ്യാപിച്ചു.പ്രവാചക പ്രകീർത്തന സദസ്സ്, കൾചറൽ മീറ്റ്, എക്‌സലൻസി അവാർഡ് സമർപ്പണം, നബിദിന സമ്മേളനം എന്നിവ നടക്കും. സൂം വഴിയാണ് ഇത്തവണ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
സ്വാഗതസംഘം ഭാരവാഹികൾ: ഡോ. മുഹമ്മദ് ഖാസിം അൽ ശിഫ (ചെയർ.), മമ്പാട് അബ്ദുൽ അസീസ് സഖാഫി, ഫ്ലോറ ഹസൻ ഹാജി, മുഹമ്മദലി ഹാജി അല്ലൂർ, ഡോ. കരീം വെങ്കിടങ്ങ് (വൈസ് ചെയർ.), ശംസുദ്ദീൻ നെല്ലറ (ജന. കൺ.), ഡോ. ഷമീർ വയനാട്, സലീംഷ ഹാജി തൃശൂർ, സഹൽ പുറക്കാട് (കൺ.), ഹാരിസ് ബിസ്മി (ട്രഷ.), നിസാർ സൈദ്, ബഷീർ തിക്കോടി, മുനീർ പാണ്ഡ്യാല, യഹ്‌യ ആലപ്പുഴ, ഇസ്മായിൽ കക്കാട് (മീഡിയ), ഡോ. നാസർ വാണിയമ്പലം, സൈദ് സഖാഫി, മുസ്തഫ കന്മനം (പബ്ലിസിറ്റി), കരീം ഹാജി തളങ്കര, അബ്ദുല്ലക്കോയ ഇയ്യാട്, മുഹമ്മദ് നൗഫൽ അസ്ഹരി, നിയാസ് ചൊക്ലി, മഹ്മൂദ് ഹാജി ഉമ്മുൽ ഖുവൈം (ഫിനാൻസ്), ഡോ. മഹ്റൂഫ്, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, സിദ്ദീഖ് ബാലുശ്ശേരി, എം.കെ. നാസർ കൊച്ചി, ഫസൽ മട്ടന്നൂർ (എക്സിക്യൂട്ടിവ് മെംബേഴ്‌സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.