ഗ്രാൻഡ് തൃക്കരിപ്പൂർ ഫെസ്റ്റിന് സമാപനം
text_fieldsദുബൈ: ദുബൈ തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എം.സി.സി ആതിഥേയത്വം വഹിച്ച ഗ്രാൻഡ് തൃക്കരിപ്പൂർ ഫെസ്റ്റിന് സമാപനം. രണ്ടായിരത്തിലധികം ആളുകളാണ് നാലാം സീസണിൽ പങ്കെടുത്തത്.
റാശിദിയ്യ പെയ്സ് ബ്രിട്ടീഷ് സ്കൂളിൽ നടന്ന ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ നാടൻ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
അതോടൊപ്പം നിരവധി കലാപ്രകടനങ്ങൾ ഫെസ്റ്റിന് കൊഴുപ്പേകി. ചടങ്ങിൽ 40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ തൃക്കരിപ്പൂർ നിവാസികളെ ആദരിച്ചു.
വൈകീട്ട് നടന്ന സമാപനസംഗമത്തിൽ ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഹമീദ് അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി ഷാഹിദ് ദാവൂദ് സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ സേവനരംഗത്തെ നിസ്വാർഥ പ്രവർത്തകൻ കെ.എം. കുഞ്ഞിയെ ആദരിച്ചു.
കാസർകോട് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് എ. അബ്ദുൽ റഹ്മാൻ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, വിവിധ സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് കെ.എം.സി.സി നേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു. കെ.എം.സി.സി നേതാക്കളായ അഫ്സൽ മെട്ടമ്മൽ, സലാം തട്ടാനിച്ചേരി, എ.ജി.എ. റഹ്മാൻ, എൻ.പി. ഇഖ്ബാൽ , ഷഹനാസ് അലി, നിസാർ നങ്ങാരത്ത്, അഹമ്മദ് തങ്കയം, അഹമ്മദ് അലി കൈക്കോട്ട്കടവ്, അഷ്റഫ് കോളേത്ത്, സുനീർ എൻ.പി, ആരിഫ് അലി, ഫാറൂക്ക് ഹുസൈൻ, ഷർഹാദ് ദാവൂദ്, ഒ.ടി. നൗഷാദ്, മൻസൂർ പൂവളപ്പ്, ആസിഫ് പെരിയോത്ത്, ഹാരിസ് വെള്ളാപ്പ്, എൻ.പി. സലാം, യു.പി. സിറാജ് , റഷീദ് പൂവളപ്പ്, എ.ജി. ഫാസിൽ , ഫായിസ് ഉടുമ്പുന്തല, ഖലീൽ, സലാഹുദ്ദീൻ വെള്ളാപ്പ്, റഹൂഫ് കൂലേരി എന്നിവർ നേതൃത്വം നൽകി. ട്രഷറർ നിസാർ നങ്ങാരത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.