പ്രായം മറന്ന പോരാട്ടവുമായി മുത്തശ്ശി
text_fieldsറാസല്‍ഖൈമ: മഹാമാരിക്കെതിരെ രണ്ടാം ഘട്ട പോരാട്ടമായ കോവിഡ് വാക്സിന് സ്വീകരിച്ച് റാസല്‍ഖൈമയില്‍ 90കാരി. റാക് അല്‍ ഗൈല്‍ സ്വദേശിനി ശൈഖ ബിന്ത് ജുമാ ബിന്‍ ഖമീസ് അല്‍ മസ്റൂയിയാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. ഇവരുടെ മക്കളില്‍ ഒരാള്‍ മാതാവിെൻറ വാക്സിന് സ്വീകരണം വിഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയതോടെ മുത്തശ്ശിയെ തേടി വിവിധ തുറകളില്‍നിന്ന് അഭിനന്ദനങ്ങളും പ്രവഹിക്കുകയാണ്.
1930ല്‍ ജനിച്ച ജുമാ ബിന്‍ ഖമീസ് സ്വയമെടുത്ത തീരുമാനമായിരുന്നു കോവിഡ് വാക്സിന് സ്വീകരണം. വാക്സിന് സ്വീകരണത്തെക്കുറിച്ച പ്രാധാന്യത്തെക്കുറിച്ച് വിഡിയോയില്‍ ഇവര്‍ സംസാരിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രചോദനം നല്‍കുന്നതാണ് ജുമായുടെ കോവിഡ് വാക്സിന് സ്വീകരണമെന്ന് വാര്‍ത്ത സ്ഥിരീകരിച്ച് അല്‍ ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
വൈറസിനെതിരെ പോരാടുന്നതിനും പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനുള്ള രാജ്യത്തിെൻറ ശ്രമങ്ങള്‍ക്കുള്ള പിന്തുണയാണ് വയോധികയുടെ നടപടി. പ്രകൃതിദത്തമായ ഭക്ഷണരീതിയാണ് മാതാവ് പിന്തുടരുന്നതെന്ന് ഇവരുടെ മകന് 45കാരനായ ജുമാ അബ്ദുല്ല മുഹമ്മദ് അല്‍ അമീര്‍ അല്‍ മസ്റൂയി അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ ജീവിതം നയിക്കാനാണ് മാതാവിെൻറ ആഗ്രഹം. ഫാസ്റ്റ് ഫുഡിനെയും ടിന്നിലടച്ച ഭക്ഷണത്തെയും നിരാകരിക്കുന്ന പ്രകൃതമാണ് മാതാവിനുള്ളതെന്നും അബ്ദുല്ല മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.