സംസ്കാരം വളര്‍ത്തുന്നതില്‍: കലകള്‍ക്ക് വലിയ പ്രാധാന്യം -ഫുജൈറ കിരീടാവകാശി
text_fieldsഫുജൈറ: സംസ്കാരവും സഹിഷ്ണുതയും വളര്‍ത്തുന്നതില്‍ സർഗാത്മക കലകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി. ഫുജൈറ അൽ ഹനിയ മരുഭൂമിയില്‍ സ്ഥാപിച്ച ഇറ്റാലിയന്‍ കലാരൂപം സന്ദര്‍ശിക്കവെയാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞു.
മനുഷ്യചരിത്രവും അതിന്റെ വികാസവും ചിത്രീകരിക്കുന്നതിലും ആളുകൾക്കിടയിൽ ആശയവിനിമയത്തിന്റെയും സഹിഷ്ണുതയുടെയും പാലങ്ങൾ നിർമിക്കുന്നതിലും അവരുടെ സംസ്കാരം രൂപപ്പെടുത്തുന്നതിലും കലകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മക്കളായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി, ശൈഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി എന്നിവരോടൊപ്പമാണ് കിരീടാവകാശി ഇവിടം സന്ദര്‍ശിച്ചത്.
അടുത്തിടെയാണ് ഇറ്റാലിയൻ ശിൽപിയായ ജാഗോയുടെ 'ഇവിടെ നോക്കൂ'എന്നർഥം വരുന്ന കലാരൂപം ഫുജൈറയിലെ അൽ ഹനിയ മരുഭൂമിയില്‍ സ്ഥാപിച്ചത്. ഇറ്റലിയിലെ നേപ്പിൾസിൽ നിന്ന് യു.എ.ഇയിലേക്ക് മാറ്റുന്നതില്‍ കിരീടാവകാശിയുടെയും ഫുജൈറ സർക്കാറിന്റെയും പിന്തുണക്ക് ശില്പി നന്ദി അറിയിച്ചു. കുഞ്ഞിന്റെ ആകൃതിയിലുള്ള ശിൽപം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരുടെയും കലാകാരന്മാരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. കഴിഞ്ഞ നവംബർ അവസാനത്തോടെ സ്ഥാപിച്ച ശില്പം മാര്‍ച്ച് അവസാനംവരെ ഇവിടെ പ്രദര്‍ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.