മികച്ച ജോലി സ്ഥലമെന്ന അംഗീകാരം നേടി ആസ്റ്റർ
text_fields‘ഗ്രേറ്റ് പ്ലേസ് ടു വർക്’ അംഗീകാരത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ആസ്റ്റർ പ്രതിനിധികളും ജീവനക്കാരും
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് യു.എ.ഇ, സൗദി, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ ജോലി ചെയ്യാൻ മികച്ച സ്ഥലമെന്ന (ഗ്രേറ്റ് പ്ലേസ് ടു വർക്) അംഗീകാരം. അര്‍ഥപൂര്‍ണമായ ഒരു ലക്ഷ്യത്തിനുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുന്നവരില് നിന്നാണ് ജോലി ചെയ്യാനുള്ള മികച്ച സ്ഥലമുണ്ടാകുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ആസ്റ്ററിലെ ജീവനക്കാര്‍ക്ക് സേവനം ചെയ്യുന്നതിനൊപ്പം വളരാൻ പ്രചോദനം നല്കുന്ന ഒരു സംസ്കാരം ഞങ്ങള്‍ കെട്ടിപ്പടുത്തിട്ടുണ്ട്.
ഓരോ ദിവസവും വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ ഇത് സ്ഥാപനത്തെ പ്രാപ്തമാക്കുന്നു. ഐക്യത്തോടെയുള്ള സ്ഥാപനത്തിന്റെ പ്രയാണത്തെ സൂചിപ്പിക്കുന്ന അഭിമാനകരമായ അംഗീകാരമാണ് ഗ്രേറ്റ് േപ്ലസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷനെന്നും ഡോ. ആസാദ് മൂപ്പന് കൂട്ടിച്ചേർത്തു.
ജീവനക്കാരാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും വര്‍ഷങ്ങളായി കെട്ടിപ്പടുത്ത സംസ്കാരത്തെ പരിപോഷിപ്പിക്കാന്‍ പ്രചോദിപ്പിക്കുന്നതാണ് അംഗീകാരമെന്നും ആസ്റ്റര്‍ മാനേജിങ് ഡയറക്ടറും, ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് പറഞ്ഞു. ജീവനക്കാര്‍ എപ്പോഴും ഞങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്നവരാണെന്നും ആസ്റ്ററിനുള്ളില്‍ കെട്ടിപ്പടുത്ത ശക്തമായ ഐക്യബോധത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്നും ഗ്രൂപ് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫിസര്‍ ജേക്കബ് ജേക്കബ് പറഞ്ഞു. ഗ്രേറ്റ് പ്ലേസ് ടു വര്‍ക് സര്ട്ടിഫിക്കേഷന് വളരെ അഭിമാനകരമായ ഒരു നേട്ടമാണെന്നും ഇതിന് ജീവനക്കാരുടെ മികച്ച അനുഭവവും ബോധപൂര്‍വമായ അര്‍പ്പണബോധവും ആവശ്യമാണെന്നും ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കി’ലെ ഗ്ലോബല്‍ റെക്കഗ്നിഷൻ വൈസ് പ്രസിഡന്റ് സാറാ ലൂയിസ് കുലിന്‍ പറഞ്ഞു.
ജി.സി.സിയിലുടനീളം ആസ്റ്ററിന് 15,000ലധികം ജീവനക്കാരാണുള്ളത്. ആസ്റ്ററിന്റെ മൊത്തം ജീവനക്കാരില്‍ 76 ശതമാനവും സ്ഥാപനത്തെ ജോലി ചെയ്യാനുള്ള മികച്ച സ്ഥലമായി വിലയിരുത്തി. യു.എ.ഇയില്‍ മാത്രം 11,100ലധികം ജീവനക്കാരുണ്ട്. 10 ആശുപത്രികള്‍, 102 ക്ലിനിക്കുകള്‍, 263 ഫാര്‍മസികള്‍ എന്നിവക്കൊപ്പം യു.എ.ഇയിലെ നമ്പര്‍ വണ്‍ ഹെല്‍ത്ത് കെയര്‍ ആപ്പായ ‘മൈആസ്റ്റർ’ ആപ്പും യു.എ.ഇയില്‍ സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.