ഗ്രീൻ പാസ്: യു.എ.ഇയിൽ പി.സി.ആർ കാലാവധി 14 ദിവസമായി കുറച്ചു
text_fieldsദുബൈ: 'അൽ ഹുസ്ൻ' ആപ്പിൽ ഗ്രീൻ പാസ് ലഭിക്കാൻ ഇനി 14 ദിവസത്തിനിടയിലെ പി.സി.ആർ ടെസ്റ്റ് വേണം. കോവിഡ് കേസുകൾ രാജ്യത്ത് കൂടിയ സാഹചര്യത്തിലാണ് 30 ദിവസത്തെ കാലാവധി പി.സി.ആർ ഫലങ്ങൾക്ക് ലഭിച്ചിരുന്നത് ചുരുക്കിയത്. ജൂൺ 15 മുതലാണ് പുതിയ കാലാവധി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കാനും പരിശോധന ശക്തമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. നിയമംലംഘകർക്ക് 3000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസുള്ളവർക്ക് മാത്രമാണ് പലയിടങ്ങളിലും ഇപ്പോഴും പ്രവേശനം അനുവദിക്കുന്നത്. ഒരിക്കൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവായാൽ നിലവിൽ 30 ദിവസം വരെ ഗ്രീൻ പാസ് ലഭിക്കുന്നുണ്ട്. ഇതാണ് നിലവിലെ സാഹചര്യം പരിഗണിച്ച് കുറച്ചിരിക്കുന്നത്.
അതിനിടെ കോവിഡ് ബാധിച്ച കുട്ടികൾക്ക് അബൂദബിയിലെ ചില സ്വകാര്യ സ്കൂളുകൾ ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് ഈ സജ്ജീകരണം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.