Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്രീ​ന്‍ വോ​യ്സ്...

ഗ്രീ​ന്‍ വോ​യ്സ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്കം

text_fields
bookmark_border
ഗ്രീ​ന്‍ വോ​യ്സ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്കം
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഗ്രീ​ന്‍ വോ​യ്സ് 2025 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ചു. അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ നാ​ല്‍പ​തോ​ളം വീ​ടു​ക​ളാ​ണ് സം​ഘ​ട​ന നി​ര്‍മി​ച്ചു ന​ല്‍കി​യ​ത്. നി​ര്‍ധ​ന​രാ​യ പെ​ണ്‍കു​ട്ടി​ക​ൾ​ക്ക്​ വി​വാ​ഹ സ​ഹാ​യം, അ​നാ​ഥ കു​ട്ടി​ക​ള്‍ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍, വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ള്‍ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള സ​ഹാ​യം തു​ട​ങ്ങി അ​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഗ്രീ​ന്‍ വോ​യ്സ് തു​ട​രു​ന്ന​ത്.

2025 വ​ര്‍ഷ​ത്തി​ല്‍ ഏ​ക​ദേ​ശം 27,15,000 രൂ​പ​യു​ടെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ള്‍ ഗ്രീ​ന്‍ വോ​യ്സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ പ്ര​ധാ​നം വീ​ട് നി​ര്‍മാ​ണം, പു​ട​വ വി​ത​ര​ണ പ​ദ്ധ​തി, റ​മ​ദാ​ന്‍ കി​റ്റ് വി​ത​ര​ണം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം തു​ട​ങ്ങി​യ​വ​യാ​ണ്. വീ​ട് നി​ര്‍മാ​ണ​ത്തി​ന് 10 ല​ക്ഷം വീ​തം കൊ​യി​ലാ​ണ്ടി​യി​ലെ നി​ര്‍ധ​ന കു​ടും​ബ​ത്തി​നും എ​ട​പ്പാ​ളി​ലെ സു​മ​യ്യ​ക്കും അ​നു​വ​ദി​ച്ചു.

അ​ഞ്ചു ല​ക്ഷം രൂ​പ അ​ശോ​ക​ന്‍ ക​സ്തൂ​രി​ക്കു​ള​ത്തി​നും വീ​ട് നി​ര്‍മാ​ണ​ത്തി​നാ​യി ന​ല്‍കി​യി​ട്ടു​ണ്ട്.പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ് പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ധ​ന​സ​ഹാ​യം ന​ല്‍കി. പെ​രു​ന്നാ​ള്‍ പു​ട​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഹോം ​ആ​ന്‍ഡ് കെ​യ​ര്‍ സ്റ്റു​ഡ​ന്‍റ്​​സി​ന് 1,65,000 രൂ​പ​യും അ​നു​വ​ദി​ച്ചു. റ​മ​ദാ​ന്‍ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് മ​ണ്ഡ​ലം വ​നി​ത ലീ​ഗ് സൗ​ത്ത് ക​മ്മി​റ്റി​ക്ക് 1,00,000 രൂ​പ​യും അ​നു​വ​ദി​ച്ചു.

2,000 രൂ​പ വി​ല​യു​ള്ള 100 റ​മ​ദാ​ന്‍ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 2,00,000 രൂ​പ​യും അ​നു​വ​ദി​ച്ച​താ​യും ഗ്രീ​ന്‍ വോ​യ്സ് പ്ര​സി​ഡ​ന്റ് ജാ​ഫ​ര്‍ ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ദാ​പു​രം മേ​ഖ​ല​യി​ലെ 100 ദ​രി​ദ്ര കു​ടും​ബ​ങ്ങ​ള്‍ക്ക് റ​മ​ദാ​ന്‍ കി​റ്റ് വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ്​ ബ​ഗ്ല​ത്ത് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ആ​ദ്യ കി​റ്റ് വാ​ര്‍ഡ് അം​ഗം ക​ണേ​ക്ക​ല്‍ അ​ബ്ബാ​സ് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ല്‍ പി.​പി റ​ഷീ​ദ് കു​റ്റ്യാ​ടി, കോ​മ​ത്ത് ഫൈ​സ​ല്‍, അ​ഷ്‌​റ​ഫ് പ​റ​മ്പ​ത്ത്, ഇ​ബ്രാ​ഹിം കു​റൂ​ള​ക്ക​ണ്ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charity serviceGulf Newsgreen voice abudabi
News Summary - Green Voice launches charity activities
Next Story