പച്ചപ്പും പൂക്കളും നിറഞ്ഞു; ഹരിതഭംഗിയിൽ ദുബൈ
text_fieldsദുബൈ: പുൽനാമ്പുപോലും കിളിർക്കാത്ത മരുഭൂമിയിൽ പടുത്തുയർത്തപ്പെട്ട നഗരമെങ്കിലും ദുബൈയിൽ എവിടെയും പച്ചപ്പ് കാണാം. നഗരവീഥികളിലും പാർക്കുകളിലും വളരെ ശ്രദ്ധയോടെയാണ് അധികൃതർ ഹരിതഭംഗി സംരക്ഷിച്ചുവരുന്നത്. കൃത്യമായ ഇടവേളകളിൽ നനച്ചു പരിപാലിച്ചും സംരക്ഷിക്കുന്ന മരങ്ങളുടെയും ചെടികളുടെയും എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വെളിപ്പെടുത്തുന്നു. നിലവിൽ എമിറേറ്റിലെ ആകെ ഹരിതമേഖലയുടെ വലുപ്പം 4.58 കോടി സ്ക്വയർ മീറ്ററാണെന്ന് കഴിഞ്ഞ ദിവസം ദുബൈ മീഡിയ ഓഫിസ് വെളിപ്പെടുത്തി.
നഗരത്തിലെ എല്ലാ ഭാഗങ്ങളിലുമായി 51 ലക്ഷത്തിലേറെ മരങ്ങളുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇത് മുൻ വർഷങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഓരോ വർഷം പിന്നിടുമ്പോഴും നഗരവത്കരണം പുതിയ മേഖലകളിലേക്ക് കടക്കുന്നതോടൊപ്പം ഹരിതവത്കരണവും വർധിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിവർഷം നട്ടുപിടിപ്പിക്കുന്ന പൂക്കളുടെ എണ്ണം 2022 നവംബർ അവസാനത്തോടെ 4.5 കോടിയായിട്ടുണ്ട്. പാതയോരങ്ങളിലും പാർക്കുകളിലുമാണ് പ്രധാനമായും പൂക്കൾ നട്ടുപിടിപ്പിക്കുന്നത്.
നിശ്ചിത ഇടവേളകളിൽ ഇതിനെ പരിചരിക്കാൻ എല്ലായിടത്തും തൊഴിലാളികളുണ്ട്. മിർദിഫ്, അറേബ്യൻ റേഞ്ചസ്, ഡമാക് ഹിൽസ്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഗ്രീൻ കമ്യൂണിറ്റി, ദ ഗ്രീൻസ്, എമിറേറ്റ്സ് ഹിൽസ്, അൽ ബരാരി, ഡിസ്കവറി ഗാർഡൻസ്, ദുബൈ സിലിക്കൺ ഒയാസിസ്, സസ്റ്റയ്നബിൾ സിറ്റി എന്നിവയാണ് ദുബൈയിലെ പ്രധാന ഗ്രീൻ കമ്യൂണിറ്റികളായി അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.