Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ഡം​ബ​ര വ​സ്തു...

ആ​ഡം​ബ​ര വ​സ്തു വി​ൽ​പ​ന​യി​ൽ വ​ള​ർ​ച്ച

text_fields
bookmark_border
ആ​ഡം​ബ​ര വ​സ്തു വി​ൽ​പ​ന​യി​ൽ വ​ള​ർ​ച്ച
cancel

ദു​ബൈ: എ​മി​റേ​റ്റി​ലെ ആ​ഡം​ബ​ര വ​സ്തു​വി​ൽ​പ​ന​യി​ൽ ഈ ​വ​ർ​ഷം ര​ണ്ടാം പാ​ത​ത്തി​ലും ശ​ക്ത​മാ​യ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ർ. ഇ​ത​നു​സ​രി​ച്ച്​ മൊ​ത്തം പ്രോ​പ്പ​ർ​ട്ടി രം​ഗം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്നും പു​തി​യ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ പ്ര​വ​ചി​ക്കു​ന്നു.

ആ​ഡം​ബ​ര വീ​ടു​ക​ളു​ടെ​യും വി​ല്ല​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ നി​ല​വി​ൽ ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം ല​ഭ്യ​ത​യേ​ക്കാ​ൾ കൂ​ടു​ത​ലാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ജ​നു​വ​രി-​ജൂ​ൺ മാ​സ​ങ്ങ​ളി​ൽ മൂ​ല​ധ​ന മൂ​ല്യ​ത്തി​ൽ 11.2ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ര​ണ്ടാം പാ​തി​യി​ൽ 10 ശ​ത​മാ​നം കൂ​ടി വി​ല​യി​ൽ വ​ർ​ധ​ന​വ്​ അ​ത്യാ​ഡം​ബ​ര വീ​ടു​ക​ൾ​ക്കു​ണ്ടാ​കു​മെ​ന്നും മേ​ഖ​ല​യെ നി​രീ​ക്ഷി​ക്കു​ന്ന ക​മ്പ​നി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. സാ​ലി​ൽ​സ്​ റി​സ​ർ​ച്ച്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു പ്ര​കാ​രം പ്രൈം ​റെ​സി​ഡ​ൻ​ഷ്യ​ൽ പ്രോ​പ്പ​ർ​ട്ടി വി​ല​യി​ൽ 6 മു​ത​ൽ 7.9 ശ​ത​മാ​നം വ​രെ വ​ള​ർ​ച്ച അ​ടു​ത്ത മാ​സ​ങ്ങ​ളി​ലു​ണ്ടാ​കും.

അ​ത്യാ​ഡം​ബ​ര ഭ​വ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ എ​മി​റേ​റ്റ്​ മ​റ്റു ലോ​ക ന​ഗ​ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി മു​ന്നേ​റു​ന്ന​താ​യി ആ​ൽ​സോ​പ്​ ആ​ൻ​ഡ്​ ആ​ൽ​സോ​പ്​ എ​ന്ന പ്രോ​പ്പ​ർ​ട്ടി സേ​വ​ന ദാ​താ​ക്ക​ളാ​യ ക​മ്പ​നി വി​ല​യി​രു​ത്തു​ന്നു. ഇ​ത്ത​രം വീ​ടു​ക​ളു​ടെ വി​ൽ​പ​ന ആ​കെ ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 310 കോ​ടി ഡോ​ള​ർ പി​ന്നി​ട്ട​താ​യി അ​ധി​കൃ​ത​ർ നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള കാ​ല​ത്ത്​ വി​ൽ​പ​ന ന​ട​ത്തി​യ വീ​ടു​ക​ളു​ടെ എ​ണ്ണം 176 ആ​​ണെ​ന്ന്​ ആ​ഗോ​ള പ്രോ​പ്പ​ർ​ട്ടി ക​ൺ​സ​ൾ​ട്ട​ൻ​സി ക​മ്പ​നി​യാ​യ നൈ​റ്റ്​ ഫ്രാ​ങ്കും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്​ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ റെ​ക്കോ​ഡ്​ മു​ന്നേ​റ്റ​മാ​ണി​ത്​.ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ വി​റ്റു​പോ​യ ആ​ഡം​ബ​ര വീ​ടു​ക​ളു​ടെ 79 ശ​ത​മാ​ന​മാ​ണ്​ ഇ​ത്ത​വ​ണ ആ​റു മാ​സ​ത്തി​ന​കം വി​റ്റു​പോ​യി​രി​ക്കു​ന്ന​ത്. ച​തു​ര​ശ്ര അ​ടി​ക്ക്​ ശ​രാ​ശ​രി 6900 ദി​ർ​ഹ​മാ​ണ്​ ആ​ഡം​ബ​ര വീ​ടു​ക​ൾ​ക്ക്​ വി​ല​വ​രു​ന്ന​തെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​ത്​ ആ​ഗോ​ള​ത​ല​ത്തി​ലെ വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ താ​ങ്ങാ​വു​ന്ന വി​ല​യാ​ണ്. 67 വി​ൽ​പ​ന​ക​ളു​മാ​യി ഹോ​ങ്​​ങ്കോ​ങും 58 വി​ൽ​പ​ന​ക​ളു​മാ​യി ന്യൂ​യോ​ർ​ക്കു​മാ​യി തൊ​ട്ടു​പി​റ​കി​ലാ​യു​ണ്ടാ​യി​രു​ന്ന​ത്.

b n ആ​ഡം​ബ​ര വീ​ടു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ലോ​ക​ത്തെ മു​ൻ​നി​ര നാ​ല്​ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി ദു​ബൈ വി​ക​സി​ച്ച​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. പാം ​ജു​മൈ​റ, എ​മി​റേ​റ്റ്​​സ്​ ഹി​ൽ​സ്, ജു​മൈ​റ ബേ ​ഐ​ല​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​ത്ത​രം ഭ​വ​ന​ങ്ങ​ൾ ഏ​റെ​യും വി​റ്റു​പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u.a.eluxury goods sales
News Summary - Growth in luxury goods sales
Next Story