അബൂദബിയിൽ ബിസിനസ് ലൈസന്‍സുകളുടെ എണ്ണത്തില്‍ വളര്‍ച്ച
text_fieldsഅബൂദബി: കഴിഞ്ഞ വർഷം എമിറേറ്റിലെ സാമ്പത്തികേതര ഫ്രീ സോണുകളിലെ ബിസിനസ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി.അബൂദബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റിന് കീഴിലുള്ള അബൂദബി രജിസ്ട്രേഷന് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയാണ് (എ.ഡി.ആർ.എ) ഇക്കാര്യം വെളിപ്പെടുത്തിയത്. 2023നെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനയാണ് പുതിയ സാമ്പത്തിക ലൈസന്‍സുകളുടെ എത്തില് ഉണ്ടായത്.
ബിസിനസ് സൗഹൃദ അന്തരീക്ഷവും ലോക നിലവാരത്തിലുള്ള ഭരണവും സുതാര്യതയുമാണ് പ്രാദേശിക, അന്തര്‍ദേശീയ ബിസിനസുകളും നിക്ഷേപകങ്ങളും അബൂദബിയിലേക്കാകർഷിക്കപ്പെടാൻ കാരണം.സാമ്പത്തികേതര, സാമ്പത്തിക ഫ്രീസോണുകളിലെ സജീവമായി നിലനിൽക്കുന്ന ലൈസന്‍സുകളുടെ എണ്ണത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനയും ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചുപുതുക്കുന്ന ലൈസന്‍സുകളുടെ എണ്ണത്തില്‍ 27 ശതമാനത്തിന്റെയും സജീവ ലൈസന്‍സുകളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനത്തിന്റെയും വര്‍ധനയുണ്ടായിട്ടുണ്ടെന്ന് എ.ഡി.ആര്.എ റിപ്പോര്‍ട്ടില്‍ പറയുന്നു.
അബൂദബിയുടെ അതിവേഗം വളരുന്ന സാമ്പത്തികരംഗത്തിന്റെയും മികച്ച അവസരങ്ങളുടെയും ഗുണങ്ങള്‍ അനുഭവിക്കാന്‍ നിക്ഷേപകരും സംരംഭകരും കൂടുതലായി എത്തുന്നുവെന്നതാണ് സാമ്പത്തിക ലൈസന്‍സുകളുടെ ഉയര്‍ന്ന വളര്‍ച്ചനിരക്ക് കാണിക്കുന്നതെന്ന് അതോറിറ്റിയുടെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനീഫ് അല്‍ മന്‍സൂരി പറഞ്ഞു.
സ്വദേശി വനിതകള്‍ക്കായി രൂപകല്പന ചെയ്ത മൊബ്ദിയ ലൈസന്‍സുകളുടെ എണ്ണത്തില്‍ 72 ശതമാനം വര്‍ധനയാണുണ്ടായത്. 2023ല്‍ 1456 ലൈസൻസുകളായിരുന്നെങ്കില് 2024ല്‍ ഇത് 2503 ആയി ഉയർന്നു.വനിതകളെ ശാക്തീകരിക്കുന്നതിനുള്ള അബൂദബിയുടെ പരിശ്രമങ്ങളുടെ പ്രതിഫലനമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഫ്രീലാന്‍സര്‍ ലൈസന്‍സ്, താജിര്‍ അബൂദബി ലൈസന്‍സ് എന്നിവയുടെ എണ്ണത്തിലും ശ്രദ്ധേയമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.